സാഹിത്യ അക്കാദമി സെക്രട്ടറിയായി കെ.പി മോഹനന് ചുമതലയേറ്റു
തൃശൂര്‍: സാംസ്കാരികമേഖല ഏറെ അവഗണിക്കപ്പെടുന്ന ഒരിടമാണെന്നും കേരളത്തിന്റെ സവിശേഷ സാമൂഹ്യ സാഹചര്യത്തില്‍ സാംസ്കാരികമേഖലയിലെ ചലനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഡോ. കെ.പി മോഹനന്.
കേരള സാഹിത്യ അക്കാദമി ഓഫിസിലെത്തി ചുമതല ഏറ്റെടുത്തു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരുമിച്ചു നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന കര്‍മപരിപാടികള്‍ അക്കാദമി ആവിഷ്ക്കരിക്കും. മുഴുവന്‍ മലയാളികളുടേയും അഭിമാനത്തിന്റെ അടയാളമായി അക്കാദമിയെ ഉയര്‍ത്തുന്നതിന് സാഹിത്യരംഗവുമായി ബന്ധപ്പെട്ട എല്ലാവരുടേയും സഹകരണം തേടും.
കേരള സര്‍ക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വിവിധ സാംസ്കാരിക മേഖലകളില്‍ നവോന്മേഷം പകരുമെന്ന് കെ.പി.മോഹനന് പറഞ്ഞു. അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനായി. സ്ഥാനമൊഴിയുന്ന സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."