HOME
DETAILS
MAL
നായയെ 'പട്ടി'യെന്ന് വിളിച്ചു; നായയെക്കൊണ്ട് ഹരിത കര്‍മ്മ സേനാംഗത്തെ കടിപ്പിച്ചെന്ന് പരാതി
backup
February 08 2024 | 16:02 PM
തൃശ്ശൂര്‍: ഹരിത കര്‍മ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന് പരാതി. ത്യശ്ശൂര്‍ ചാഴൂര്‍ സ്വദേശിനിയായ പ്രജിതയാണ് പരാതി നല്‍കിയത്. പഞ്ചായത്തില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയപ്പോള്‍ വീട്ടുടമസ്ഥന്റെ മകള്‍ പ്രജിതയെ മര്‍ദിക്കുകയും, നായയെ വിട്ട് കടിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. നായയെ 'പട്ടി' എന്ന് വിളിച്ചതിന്റെ പേരിലായിരുന്നു പ്രസീതയെ യുവതി മര്‍ദിക്കുകയും, നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തത്.പഞ്ചായത്ത് അംഗങ്ങളെത്തി പ്രജിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ യുവതി നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാനുള്ള നീക്കത്തിലാണ്.
Content Highlights:complaint that haritha karmasena member was bitten by dog
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."