ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഔദ്യോഗിക സ്പോൺസറായി യുഎഇ വിമാനക്കമ്പനി എത്തിഹാദ് എയർവേയ്‌സ്
ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഔദ്യോഗിക സ്പോൺസറായി യുഎഇ വിമാനക്കമ്പനി എത്തിഹാദ് എയർവേയ്‌സ്
ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രധാന ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ഔദ്യോഗിക സ്പോൺസറായി യുഎഇ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. ലോഗോ 'അനാച്ഛാദന പരിപാടി' ടീം ഒഫീഷ്യലുകളുടെയും സിഎസ്‌കെ കളിക്കാരുടെയും സാന്നിധ്യത്തിൽ കലൈവാണർ അരങ്ങിൽ നടന്നു. എയർലൈനിൻ്റെ ലോഗോ പുറകിൽ പ്രദർശിപ്പിക്കും.
ക്രിക്കറ്റും ബോളിവുഡ് ഗ്ലാമറും സമന്വയിപ്പിച്ച് സൂപ്പർ സ്റ്റാർ കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി ഇത്തിഹാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തിഹാദ് - സിഎസ്‌കെ പങ്കാളിത്തം കൂടി പ്രഖ്യാപിക്കുന്നത്.
"ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഞങ്ങളുടെ സ്‌പോർട്‌സ് പോർട്ട്‌ഫോളിയോയിലേക്ക് സ്വാഗതം ചെയ്യുന്നു. അസാധാരണമായ ഒരു യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു." - ഇത്തിഹാദ് എയർവേയ്‌സിൻ്റെ ചീഫ് റവന്യൂ ഓഫീസർ അരിക് ഡെ പറഞ്ഞു. “ഞങ്ങളുടെ സഹകരണം സ്പോൺസർഷിപ്പിനപ്പുറമാണ്; ഇത് ഇത്തിഹാദിൻ്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെയും കൂട്ടായ മനോഭാവത്തിൻ്റെ ഒരു സാക്ഷ്യപത്രമാണ്, ഇത് ഒരു ധാർമികതയുടെ ആഘോഷമാണ്. ആരാധകർക്കും യാത്രക്കാർക്കും അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അതിരുകൾക്കപ്പുറം കളിയുടെ ചൈതന്യം ഉയർത്തുകയും ചെയ്യുന്ന ശക്തമായ ഒരു ബന്ധം സ്ഥാപിക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അരിക് കൂട്ടിച്ചേർത്തു.
ഇത്തിഹാദ് 10 ഇന്ത്യൻ നഗരങ്ങളിലേക്ക് നിലവിൽ സർവീസ് നടത്തുന്നുണ്ട്. മൊത്തം 165 പ്രതിവാര ഫ്ലൈറ്റുകൾ ഇന്ത്യയിൽ നിന്ന് ഇത്തിഹാദ് സർവീസ് നടത്തുന്നുണ്ട്. ഇത് ഇന്ത്യൻ യാത്രക്കാരെ ലോകമെമ്പാടുമുള്ള 70 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. അടുത്തിടെ എയർലൈൻ കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും രണ്ട് പുതിയ റൂട്ടുകൾ ആരംഭിച്ചു. കൂടാതെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ഫ്രീക്വൻസികൾ രണ്ട് ഫ്ലൈറ്റുകളിൽ നിന്ന് പ്രതിദിനം നാല് ഫ്ലൈറ്റുകളായി വർധിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."