റഫയ്ക്ക് നേരെയുള്ള ഇസ്‌റാഈല്‍ ആക്രമണം; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് സഊദിയുടെ മുന്നറിയിപ്പ്
സഊദി: ഇസ്‌റാഈല്‍-ഹമാസ് യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ ഗാസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയാല്‍ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സഊദി മുന്നറിയിപ്പ് നല്‍കി.
ക്രൂരമായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയന്‍മാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നുമുള്ള സഊദിയുടെ ദൃഢനിശ്ചയം വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂര്‍വമായ ലംഘനങ്ങളാണ് നടക്കുന്നത്. ഇസ്‌റാഈലിനെ തടയാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ യോഗം ചേരണമെന്നും സഊദി ആവശ്യപ്പെട്ടു.
ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളില്‍ പകുതിയും ഇപ്പോള്‍ റഫാ നഗരത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.
റഫയ്ക്ക് നേരെയുള്ള ഇസ്‌റാഈല്‍ ആക്രമണം; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."