റേഡിയോ സിഗ്നൽ കിട്ടി, ആളെക്കൊല്ലി ആന മൂന്ന് കിലോമീറ്ററിനുള്ളിൽ ബാവലിക്ക് സമീപം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
റേഡിയോ സിഗ്നൽ കിട്ടി, ആളെക്കൊല്ലി ആന മൂന്ന് കിലോമീറ്ററിനുള്ളിൽ ബാവലിക്ക് സമീപം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
മാനന്തവാടി: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബാവലിക്ക് സമീപമെന്ന് വനംവകുപ്പ്. ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു. കാട്ടിക്കുളം ബാവലി റോഡിനോട് ചേര്‍ന്ന് ചെമ്പകപ്പാറ പ്രദേശത്താണ് ആനയുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആനക്കായുള്ള കാടുകയറി പരിശോധന ആരംഭിച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് തിരുനെല്ലി പഞ്ചായത്ത് അറിയിച്ചു.
ദൗത്യസംഘം ആനയെ കണ്ടെത്തി മയക്കുവെടി വെക്കുന്നതിനായി ഉള്‍വനത്തിലേക്ക് കയറിയിട്ടുണ്ട്. രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്. നാലു വെറ്ററിനറി ഓഫീസര്‍മാരും ദൗത്യസംഘത്തിലുണ്ട്. കുംകിയാനകളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.'
പടമല കുന്നുകളിൽ നിന്ന് പുലർച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളിൽ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്നൽ കൂടി ലഭിച്ചു.വൈൽഡ് ലൈഫ് സിസിഎഫ് മുഹമ്മദ് ശബാബ്, നോർത്തേൻ സിസിഎഫ്, ഡിഎഫ്ഒമാർ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് മോഴപിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.
സാഹചര്യം ഒത്തു വന്നാല്‍ ഇന്നു തന്നെ മയക്കുവെടി വെക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, ജാഗ്രത പാലിക്കണമെന്നും തിരുനെല്ലി പഞ്ചായത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പടമല കുന്നുകളില്‍ നിന്നും പുലര്‍ച്ചെയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."