HOME
DETAILS

കെവൈസി അപ്‌ഡേഷൻ തട്ടിപ്പുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ആർബിഐ

  
backup
February 11 2024 | 09:02 AM

rbi-alert-on-kyc-fake-call-and-fraudulen

കെവൈസി അപ്‌ഡേഷൻ തട്ടിപ്പുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ആർബിഐ

ന്യൂഡല്‍ഹി: കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി ആർബിഐ രംഗത്ത് വന്നത്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും, ഇവരുടെ ഭീഷണിയിൽ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ, സന്ദേശമോ വന്നാല്‍ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം നമ്പര്‍ എടുത്ത് വിളിക്കാന്‍ ഉപഭോക്താവ് തയ്യാറാകണം. തട്ടിപ്പില്‍ വീണാല്‍ ഉടന്‍ തന്നെ ബാങ്കിനെ വിളിച്ച് അറിയിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി (Know Your Customer - KYC) അപ്‌ഡേഷന്‍ എന്ന പേരിലാണ് തട്ടിപ്പ് സംഘം എത്തുന്നത്. ഫോണ്‍ കോളുകള്‍/എസ്എംഎസ്/ഇ-മെയിലുകള്‍ തുടങ്ങി വിവിധ രൂപത്തിൽ വ്യാജ സന്ദേശങ്ങള്‍ വരും. ഇത് തിരിച്ചറിയാതെ ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട്/ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇത് നൽകുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും.

ഇതിന് പുറമേ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴിയും പണം നഷ്ടമാകും. ലിങ്ക് വഴി ഉപഭോക്താക്കള്‍ അറിയാതെ ഫോണില്‍ നിയമവിരുദ്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.

തട്ടിപ്പുകാര്‍ പറയുന്നത് കേള്‍ക്കാത്ത പക്ഷം ഭീഷണിപ്പെടുത്തുന്ന രീതിയും ഇവര്‍ അവലംബിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും തടയുമെന്നുമെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ഭീഷണികളില്‍ വീണ് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago