HOME
DETAILS

ബേലൂര്‍ മഖ്‌ന ദൗത്യം മൂന്നാം നാള്‍, അരയും തലയും മുറുക്കി വനംവകുപ്പ്; ദൗത്യം തുടങ്ങി, കുങ്കികള്‍ കാടു കയറി

  
backup
February 12 2024 | 04:02 AM

mission-to-capture-belur-makhna-enters-the-third-day123news

ബേലൂര്‍ മഖ്‌ന ദൗത്യം മൂന്നാം നാള്‍, അരയും തലയും മുറുക്കി വനംവകുപ്പ്; ആന മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടില്‍, ട്രാക്കിങ് തുടരുന്നു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ തെരച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ മണ്ണുണ്ടിക്ക് സമീപം ഉള്‍വനത്തിലേക്ക് മറഞ്ഞ ആനയുടെ റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ദൗത്യസംഘത്തിന്റെ ഇന്നത്തെ നീക്കങ്ങള്‍. എന്ത് സംഭവിച്ചാലും ഇന്ന് ആനയെ പിടികൂടുമെന്നാണ് ദൗത്യംസംഘം പറയുന്നത്. 18 ടീമുകളാണ് ദൗത്യത്തിനുള്ളത്. ഇതില്‍ 15 എണ്ണം വനംവകുപ്പിന്റെ ഭാഗത്തു നിന്നാണ്. മൂന്നു സംഘം പൊലിസും.

കൂടുതല്‍ വനംവകുപ്പ് ദ്രുതകര്‍മസേനാ അംഗങ്ങള്‍ വയനാട്ടിലെത്തും. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങളാണ് എത്തുന്നത്. ദൗത്യസംഘം കാട്ടിലേക്ക് കടന്നിട്ടുണ്ട്. അതേസമയം, ആന അക്രമാസക്തനാവാന്‍ സാധ്യതയെന്ന് ഡി.എഫ്.ഒ മാര്‍ട്ടിന്‍ പറഞ്ഞു. മയക്കുവെടി വെക്കുമ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് പാഞ്ഞടുക്കാന്‍ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുങ്കികളുടെ സാന്നിധ്യത്തില്‍ ആവും മയക്കുവെടി വെക്കുക.

ആനയുടെ സാന്നിധ്യമുള്ളതിനാല്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 4 ഡിവിഷനുകളിലും തിരുനെല്ലി പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാട്ടാന പ്രശ്‌നം ഇന്ന് നിയമസഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. ടി.സിദ്ധിഖ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കും. ഒരാളെ കൊന്ന ആനയെ കാട്ടിലേക്ക് തുരത്താനോ മയക്കു വെടി വെക്കാനോ കഴിയാതെ വനം വകുപ്പ് പരാജയപ്പെട്ടു എന്നാവും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുക.

ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ തിരച്ചില്‍ വൈകിട്ട് ആറിനാണ് അവസാനിപ്പിച്ചത്. രണ്ടുതവണ ആനയുടെ ലൊക്കേഷന്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മയക്കുവെടി വയ്ക്കാനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയെങ്കിലും ആന ഉള്‍വനത്തിലേക്ക് പോയത് തിരിച്ചടിയായി. നേരം ഇരുട്ടിയതോടെ ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിച്ച് ജീവനക്കാര്‍ കാടിന് പുറത്തിറങ്ങിയതോടെയാണ് നാട്ടുകാര്‍ തടഞ്ഞു.മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനപാലകസംഘം പ്രദേശത്ത് നിലയുറപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പുലര്‍ച്ചെ ചേലൂര്‍ മണ്ടുണ്ണി കോളനിയില്‍ നിന്നാണ് ആനയുടെ സിഗ്‌നല്‍ ആദ്യം ലഭിച്ചത്. എന്നാല്‍, പിന്നീട് മണിക്കൂറുകളോളം സഞ്ചാരപാത അവ്യക്തമായി. പിന്നാലെ രാവിലെ 11.45ഓടെ ഒന്നര കിലോമീറ്ററോളം അകലെയുള്ള അപ്പപ്പാറ വളവിന് സമീപം ചെമ്പകപ്പാറയില്‍ കാട്ടാനയെ ലൊക്കേറ്റ് ചെയ്തു. തുടര്‍ന്ന് 2.45ന് മയക്കു വെടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കാട്ടിക്കുളം ബാവലി റോഡില്‍ ആറ് കിലോമീറ്റര്‍ ദൂരം ഗതാഗതവും നിരോധിച്ചു. ഇതേസമയം കോന്നി സുരേന്ദ്രന്‍, വിക്രം, ഭരത്, സൂര്യ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ തിരച്ചിലും നടത്തി. കാട്ടാന കര്‍ണാടകയിലേക്ക് കടക്കുന്നത് തടയാനായി ബാവലി പുഴയോട് ചേര്‍ന്നുള്ള വനത്തിലും വനപാലകര്‍ നിലയുറപ്പിച്ചു. എന്നാല്‍, ആനയുടെ ലേക്കേഷന്‍ വീണ്ടും മാറി. ഇത് ദൗത്യം പ്രതിസന്ധിയിലാക്കി. പ്രദേശത്ത് ഇന്നലെ രാത്രിയില്‍ വനംവകുപ്പിന്റെ 13ഉം പൊലിസിന്റെ അഞ്ചും സംഘങ്ങള്‍ പട്രോളിങ് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago