HOME
DETAILS
MAL
കടലില്‍ ചാടിയ യുവാവിനെ കണ്ടെത്താനായില്ല
backup
August 17 2016 | 19:08 PM
കണ്ണൂര്‍: പയ്യാമ്പലം കടലില്‍ ചാടിയ യുവാവിനായി ഇന്നലെയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചൊവ്വാഴ്ച പയ്യാമ്പലത്ത് എത്തിയ കതിരൂര്‍ ആറാംമൈലിലെ സത്താറാണ് (36) കടലില്‍ ചാടിയത്. തീരദേശ പൊലിസിന്റെയും മുങ്ങല്‍ വിദഗ്ധന്‍ വീരാന്റെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ ഇന്നലെ വൈകുന്നേരം വരെ തെരച്ചില്‍ നടത്തി.
കടല്‍ കാണാനായി ചൊവ്വാഴ്ച ഉച്ചയ്ക്കു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിനു സമീപമെത്തിയതായിരുന്നു സത്താറും ഭാര്യയും മൂന്നു മക്കളും. കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തശേഷം ഞാന്‍ പോകുകയാണെന്നു പറഞ്ഞ് ഇയാള്‍ കടലിലേക്കു നടന്നുനീങ്ങുകയായിരുന്നുവെന്നു കണ്ണൂര്‍ സിറ്റി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."