മഹല്ല് നേതൃ സംഗമം വിജയിപ്പിക്കുക- എസ്.എം.എഫ്
മഹല്ല് നേതൃ സംഗമം വിജയിപ്പിക്കുക- എസ്.എം.എഫ്
ചേളാരി: 2024 ഫെബ്രുവരി 17ന് ശനിയാഴ്ച കോഴിക്കോട്ട് മര്‍ഹൂം പി.എം.എസ്.എ പൂകോയ തങ്ങള്‍ നഗറില്‍ (സരോവരം, കാലിക്കറ്റ് ട്രേഡ് സെന്റര്‍) നടക്കുന്ന പാണക്കാട് ഖാസി ഫൗണ്ടേഷന്‍ മഹല്ല് നേതൃ സംഗമത്തില്‍ പാണക്കാട് സയ്യിദന്‍മാര്‍ ഖാളിമാരായിട്ടുള്ള എല്ലാ മഹല്ല് കമ്മറ്റി ഭാരവാഹികളും ഖത്വീബുമാരും അവര്‍ പ്രസിഡണ്ട് ആയിട്ടുള്ള സ്ഥാപന ഭാരവാഹികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
എസ്.എം.എഫ്‌ന്റെ കേരള മോഡല്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനപദ്ധതികള്‍ ദേശ വ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സംഗമം ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ കോച്ചാദാമില്‍ 2024 മാര്‍ച്ച് 8 ന് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിന്‍ഹാജി സെക്രട്ടറിമാരായ പി.സി ഇബ്രാഹിം ഹാജി വയനാട്, വി.എ.സി കുട്ടി ഹാജി പാലക്കാട്, ബഷീര്‍ കല്ലേപാടം തൃശൂര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ അബ്ദുല്‍ ബാഖി കണ്ണൂര്‍, അബ്ദുന്നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, സി.എച്ച്. ത്വയ്യിബ് ഫൈസി, കെ. മുഹമ്മദലി മാസ്റ്റര്‍ മണ്ണാറക്കാട്, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, മുഹമ്മദലി ബാഖവി ഗൂഡല്ലൂര്‍, ഹംസ ഹാജി മുന്നിയൂര്‍, എ.കെ ആലിപ്പറമ്പ്, എ.വി. ഇസ്മായില്‍ ഹുദവി ചെമ്മാട്, പി. വീരാന്‍ കുട്ടി മാസ്റ്റര്‍ ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."