കോൺഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു; നടപടി പ്രതിഷേധത്തിന് പിന്നാലെ
കോൺഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു; നടപടി പ്രതിഷേധത്തിന് പിന്നാലെ
ന്യൂഡൽഹി: കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. സംഭവം വിവാദമായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂൽ(ഐ.ടി.എ.ടി) അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചത്. അക്കൗണ്ടുകൾ യാതൊരു അറിയിപ്പുമില്ലാതെ മരവിപ്പിച്ചതായി അറിയിച്ച് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ വാർത്താസമ്മേളനം നടത്തി മിനിറ്റുകൾക്ക് ശേഷമാണ് ഐ.ടി.എ.ടിയുടെ നടപടി.
പൊതു തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കേയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്ന് അജയ് മാക്കന്‍ പ്രതികരിച്ചു. 210 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തടസ്സപ്പെടുത്താൻ ആസൂത്രിതമായ ശ്രമമാണെന്നും കോൺഗ്രസ് ആരോപിച്ചു.
‘ജനാധിപത്യം നിലനില്‍ക്കുന്നില്ല. അത് ഏകാധിപത്യം പോലെയാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി കീഴടക്കപ്പെട്ടിരിക്കുന്നു. നീതിപീഠത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഞങ്ങള്‍ നീതി ആവശ്യപ്പെടുകയാണ്’ മാക്കന്‍ പറഞ്ഞു.
നടപടി ആദായ നികുതി വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണെന്നും തങ്ങള്‍ കൊടുക്കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 210 കോടി രൂപയുടെ റിക്കവറി ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ഷിപ്പിലൂടെയും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ഇപ്പോള്‍ പണമില്ലെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."