HOME
DETAILS
MAL
കുവൈത്തിൽ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി
backup
February 18 2024 | 14:02 PM
കുവൈത്ത് സിറ്റി:കുവൈത്തിൽ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.
കുവൈത്തിലെ പരിസ്ഥിതി നിയമങ്ങൾ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുവൈത്തിലെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Content Highlights:28 expatriates who violated environmental laws in Kuwait were deported
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."