HOME
DETAILS

ഉപരോധം, വെടിവെപ്പ് , ഭീഷണി, അറസ്റ്റ്, സാധനങ്ങള്‍ നശിപ്പിക്കല്‍; ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരതക്ക് പിന്നാലെ ഗസ്സയിലെ നാസര്‍ ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തി

  
backup
February 19 2024 | 05:02 AM

nasser-is-out-of-service-israel-intensify-rafah-raids

ഉപരോധം, വെടിവെപ്പ് , ഭീഷണി, അറസ്റ്റ്, സാധനങ്ങള്‍ നശിപ്പിക്കല്‍; ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരതക്ക് പിന്നാലെ ഗസ്സയിലെ നാസര്‍ ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തി

ഗസ്സ: ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തി. ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് നടപടി. കരമാര്‍ഗവും വ്യോമമാര്‍ഗവും സൈന്യം ആക്രമണം അഴിച്ചു വിട്ടിരുന്നു. 200ലേറെ രോഗികള്‍ ആശുപത്രിക്കകത്ത് ഉണ്ടെങ്കിലും ചികിത്സ നല്‍കാനാകുന്നില്ല. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സൈന്യം തീവ്രപരിചരണ വിഭാഗത്തിലുള്ളവരെയടക്കം ഒഴിപ്പിക്കുകയും വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഓക്‌സിജന്‍ ഇല്ലാതെ ആറ് രോഗികള്‍ മരിക്കാനും കാരണമായി. 20ലേറെപേരെ ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഖാന്‍ യൂനുസിലെ അല്‍അമല്‍ ആശുപത്രിക്കുനേരെയും ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയതായി ഫലസ്തീന്‍ റെഡ് ക്രെഡന്റ് സൊസൈറ്റി അറിയിച്ചു. ഒരു മാസമായി സൈന്യം ആശുപത്ര വളഞ്ഞിരിക്കുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത് ഗസ്സ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ റഫയില്‍ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു സ്ത്രീയും മൂന്നു കുട്ടികളും ഉള്‍പ്പെടും. ഖാന്‍യൂനിസില്‍ മറ്റൊരു ആക്രമണത്തില്‍ അഞ്ചു പുരുഷന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു മാസമായി തെക്കന്‍ ഗസ്സയിലെ പ്രധാന നഗരങ്ങളായ റഫയിലും ഖാന്‍ യൂനിസിലുമാണ് ഇസ്‌റാഈല്‍ കനത്ത ആക്രമണം നടത്തുന്നത്.

ഗസ്സ സിറ്റിയില്‍ വ്യോമാക്രമണത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ടു. വീടിനു നേരെയാണ് ആക്രമണം. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28,985 ആയി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

അതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നും സാധ്യതകള്‍ കുറഞ്ഞുവരുകയാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ അള്‍ജീരിയ കൊണ്ടു വരുന്ന പ്രമേയം ചൊവ്വാഴ്ച വോട്ടിനിടും.യു.എന്‍ രക്ഷാസമിതിയിലെ അള്‍ജീരിയയുടെ അറബ് പ്രതിനിധിയാണ് രക്ഷാസമിതിയില്‍ പ്രമേയത്തിന് ഒരുങ്ങുന്നത്. എന്നാല്‍ പ്രമേയം വീറ്റോ ചെയ്യുമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് സൂചിപ്പിച്ചു.

ഇസ്‌റാഈല്‍ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ ഇസ്‌റാഈല്‍ തടയുന്നു. സൈന്യത്തിന്റെ ഇടപെടലിനു പുറമെ ട്രക്കുകള്‍ ഗസ്സയില്‍ എത്തുന്നത് തടയാന്‍ വഴിയില്‍ പ്രതിഷേധവുമായി ഇസ്രാഈലികളുമുണ്ട്.

ജീവന്‍ നിലനിര്‍ത്താനായി ചെടികളുടെ ഇല ഭക്ഷിക്കേണ്ട ദുരിതത്തിലാണ് ഫലസ്തീനികള്‍. കടകളില്‍ പച്ചക്കറികളോ ബ്രഡോ മറ്റ് അവശ്യവസ്തുക്കളോ ലഭ്യമല്ല. ശുദ്ധജല ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനും സൗകര്യങ്ങളില്ല. മരുന്നും ഇന്ധനവുമില്ലാതെ ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ളതില്‍ വേദനസംഹാരി പോലും ലഭ്യമാകാതെ വെറും നിലത്താണ് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തുന്നത്. ഒക്ടോബര്‍ ഏഴിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 28,985 ആയി. 68,883 പേര്‍ക്ക് പരിക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago