മുൻ നയങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌റാഈലിനെതിരെ യുഎന്നില്‍ അമേരിക്ക പ്രമേയം അവതരിപ്പിച്ചേക്കും; റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: തങ്ങളുടെ മുന്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌റാഈലിനെതിരെ അമേരിക്ക യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ താത്ക്കാലികമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, റഫയിലെ ഇസ്‌റാഈല്‍ അതിക്രമം എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാകും അമേരിക്കയുടെ പ്രമേയം എന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്ര നാളും യുഎന്നില്‍ ഇസ്‌റാഈല്‍ അധിനിവേശത്തേയും ക്രൂരതകളേയും പിന്തുണയ്ക്കാന്‍ നിരന്തരം വീറ്റോ അധികാരം പ്രയോഗിച്ചിരുന്ന അമേരിക്ക പ്രസ്തുത പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചാല്‍ അത് വലിയൊരു നയംമാറ്റമായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബന്ദിമോചനം സാധ്യമാക്കി ആയിരിക്കണം താല്‍ക്കാലിക വെടിനിര്‍ത്തലും മാനുഷിക സഹായമെത്തിക്കലും എന്ന് കരട് പ്രമേയത്തില്‍ പറയുന്നതായും നിലവിലെ സാഹചര്യങ്ങളില്‍ റഫയില്‍ വലിയ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗണ്‍സില്‍ ഉറപ്പാക്കണ?മെന്നും യുഎസ് പ്രമേയത്തില്‍ പറയുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗാസയ്ക്ക് മേല്‍ ഇസ്‌റാഈല്‍ അധിനിവേശ സേന നടത്തുന്ന നരനായാട്ടില്‍ ഇതുവരെ 29,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."