ദുബൈയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റ് കാൽനട ടൂറിസ്റ്റ് കോറിഡോറാകുന്നു
ദുബൈ:ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഫെബ്രുവരി 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പരമ്പരാഗത തെരുവിനെ ഇതിന്റെ ഭാഗമായി കാൽനടയായെത്തുന്ന വിനോദസഞ്ചാരികൾക്ക് വാണിജ്യ സേവനങ്ങൾ നൽകുന്ന പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകർഷണമാക്കി മാറ്റിയിട്ടുണ്ട്. റാസ് ഏരിയ മുതൽ വിഖ്യാതമായ ഗോൾഡ് മാർക്കറ്റ് വരെ നീണ്ട് കിടക്കുന്ന ഈ പാത സഞ്ചാരികളുടെ മുൻപിൽ ദുബായിയുടെ ഉജ്ജ്വലമായ പാരമ്പര്യത്തിലേക്കുള്ള വഴി തെളിക്കുന്നു.
ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഈ തെരുവിൽ മുനിസിപ്പാലിറ്റി അതിവിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ തെരുവിലെ നടപ്പാതകൾ നവീകരിക്കുകയും, പുതിയ ഒരു ഗേറ്റ് സ്ഥാപിക്കുകയും, തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിനൊപ്പം ഇവിടെ പരമ്പരാഗത രീതിയിലുള്ള അലങ്കാരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഈ തെരുവിലെത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി പരമ്പരാഗത രീതിയിലുള്ള ഇരിപ്പിടങ്ങളും, കുടകളും ഒരുക്കിയിട്ടുണ്ട്.
Content Highlights:Dubai's Old Municipal Street is a pedestrian tourist corridor
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."