പാവയ്ക്ക കൃഷിയില്‍ നൂറുമേനി വിളയിച്ച് വേണുഗോപാല്‍
എരുമപ്പെട്ടി: പാവയ്ക്ക കൃഷിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കര്‍ഷകനാണ് അമ്പലപ്പാട്ട് വേണുഗോപാല്‍.ആറ് വര്‍ഷമായി വേണുഗോപാലിന്റെ പുഞ്ചയില്‍ വിളയുന്ന പാവയ്ക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാട്ടുകാര്‍ക്ക് വിഷമുക്തമായ പച്ചക്കറി നല്‍കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് അമ്പലപ്പാട്ട് വേണുഗോപാല്‍ തന്റെ മുന്ന് ഏക്കര്‍ വരുന്ന സ്ഥലത്ത് കൃഷി ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തിരുന്നെങ്കിലും പാവയ്ക്കയില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്നതിനാലാണ് പാവയ്ക്ക കൃഷിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുന്ന് ഏക്കറിലധികം വരുന്ന പുഞ്ചയില്‍ ഒരു ഏക്കറിലാണ് പാവയ്ക്ക കൃഷി ചെയ്തിരിക്കുന്നത്.
രണ്ടണ്ട് ഏക്കറില്‍ കൂര്‍ക്ക, കപ്പ, ചിരവ, പടവലം എന്നിവയും കൃഷി ചെയ്തിട്ടുണ്ടണ്ട്.കുറഞ്ഞ സമയത്തിനുള്ളില്‍ കേട് കൂടാതെ മികച്ച വിളവ് ലഭിക്കുന്നതിനാലാണ് പാവയ്ക്ക പ്രധാന ക്യഷിയായി ചെയ്യാന്‍ കാരണം. പാവയ്ക്ക വിളവെടുപ്പ് കഴിഞ്ഞാല്‍ ഓണക്കാലത്തെ വര്‍വേല്‍ക്കാന്‍ ഇവിടെ പയര്‍ കൃഷിയും ചെയ്യുന്നുണ്ടണ്ട്. രാസ വളവും കീടനാശിനികളും ഒഴിവാക്കി തീര്‍ത്തും ജൈവ രീതില്‍ കൃഷിച്ചെയ്യുന്നതിനാല്‍ വേണുവിന്റെ പുഞ്ചയില്‍ വിരിയുന്ന പാവയ്ക്കയ്ക്ക് ഗ്രാമത്തിലെ പച്ചക്കറി കടകളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരോ ദിവസവും നടത്തുന്ന വിളവെടുപ്പില്‍ 60 മുതല്‍ 80 കിലോഗ്രാം വരെ പാവയ്ക്ക ലഭിക്കുമെന്ന് വേണുഗോപാല്‍ പറയുന്നു. സ്വര്‍ണ്ണ വ്യാപാരിയായ വേണുഗോപാല്‍ കൃഷി ചെയ്യുന്നത് വരുമാനം ലഭിക്കുന്നതിന് വേണ്ടണ്ടി മാത്രമല്ല. കൃഷി ചെയ്യുമ്പോള്‍ ലഭിക്കുന്ന ശാരീരിക ഉന്‍മേഷവും തന്റെ അധ്വാനത്തില്‍ വിളയുന്ന പച്ചക്കറികള്‍ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന മാനസിക സംതൃപ്തിയുമാണ് വേണുവിന് കൃഷി ചെയ്യാന്‍ പ്രേരണയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."