ആസ്‌ത്രേലിയയില്‍ ലുലു ഗ്രൂപ് ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും
ദുബൈ: ലുലു ഗ്രൂപ് ആസ്‌ത്രേലിയയിലും ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബൈയില്‍ നടന്നു വരുന്ന ഗള്‍ഫുഡില്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. വിക്ടോറിയ സംസ്ഥാനത്തിലെ മെല്‍ബണിലാണ് കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്. 24 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിച്ചത്. സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയില്‍ ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു. ആസ്‌ത്രേലിയന്‍ ട്രേഡ് കമ്മീഷണര്‍ ടോഡ് മില്ലറും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു
ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഭക്ഷ്യ സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ കേന്ദ്രം തുടങ്ങുന്നതോടെ ലോക ബ്രാന്‍ഡുകളോട് കിട പിടിക്കുന്ന ഉല്‍പന്നങ്ങള്‍ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിന് കൈവരും. മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, പഴം പച്ചക്കറികള്‍, മല്‍സ്യം എന്നിവയാണ് ലുലു ഗ്രൂപ് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യുഎസ്, പോര്‍ച്ചുഗല്‍, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. യുഎസ്എ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ശ്രീലങ്ക, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, ചൈന എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങളുണ്ട്
ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ് റഫ് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍താഫ്, എം.എ സലീം, ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ വി.ഐ സലീം എന്നിവരും സംബന്ധിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഗള്‍ഫുഡ് വെള്ളിയാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."