കാത്തിരുന്ന ആ സംവിധാനം ഇനി ഗൂഗിള്‍ പേയ്ക്കും; കൂടുതലറിയാം
ആ സംവിധാനം ഗൂഗിള്‍ പേയ്ക്കും
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റ് അയക്കുമ്പോള്‍ പണം ലഭിച്ചതിന്റെ അലര്‍ട്ട് ലഭിക്കുന്ന ഓഡിയോ ഉപകരണമാണ് സൗണ്ട് പോഡ്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സൗണ്ട്‌പോഡ് നിലവിലുണ്ട്.
ഫോണ്‍ പേ, പേടിഎം, ഭാരത് പേ എന്നിവര്‍ നേരത്തെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ പ്രധാന പേയ്‌മെന്റുആപ്പുകളിലൊന്നായ ഗൂഗിള്‍ പേയും സൗണ്ട് പോഡ് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വ്യാഴാഴ്ചത്തെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പേ സൗണ്ട് പോഡ് സംബന്ധിച്ച് ഗൂഗിള്‍ വൈസ് പ്രസിഡന്റ് അംബരീഷ് കെന്‍ഗെ വ്യക്തമാക്കി. വരും മാസങ്ങളില്‍ സൗണ്ട് പോഡ് എത്തുമെന്നാണ് അദ്ദേം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ സൗണ്ട് പോഡ് ഒരു വര്‍ഷത്തോളം ട്രയല്‍ നടത്തിയെന്നും അതില്‍ നിന്നും ലഭിച്ച ഫീഡ് ബാക്കിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ഗൂഗിള്‍ പറയുന്നു.
ഗൂഗിള്‍ പേ സൗണ്ട് പോഡില്‍ എല്‍സിഡി സ്‌ക്രീനും സിംഗിള്‍ സ്പീക്കറും സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിള്‍ പറയുന്നതനുസരിച്ച് ഈ സൗണ്ട് 4ജി കണക്റ്റിവിറ്റിയില്‍ പ്രവര്‍ത്തിക്കും. ഉപകരണത്തിന്റെ ബാറ്ററി, ചാര്‍ജ്ജിംഗ്, കണക്റ്റിവിറ്റി സ്റ്റാറ്റസ് എന്നിവ എല്‍ഇ!ഡി ലൈറ്റായി കാണിക്കും. കൂടാതെ മെനു, വോളിയം, പവര്‍ ബട്ടണുകള്‍ എന്നിവയും പോഡില്‍ ഉണ്ടാകും.
നിലവില്‍ വിപണയില്‍ ഉള്ള പേടിഎമ്മിന്റൈ 'സൗണ്ട്‌ബോക്‌സ്' സ്പീക്കറുകള്‍ നാല് മുതല്‍ 12 ദിവസം വരെ ബാറ്ററി ലൈഫും 2G അല്ലെങ്കില്‍ 4G
കണക്റ്റിവിറ്റിയും ഉണ്ട്. ബ്ലൂടൂത്ത് കണക്ഷനിലൂടെ സംഗീത പ്ലേബാക്കിനെ പിന്തുണയ്ക്കുന്നു. അതേ സമയം ഫോണ്‍പേയുടെ സ്മാര്‍ട്ട് സ്പീക്കര്‍ ഒറ്റ ചാര്‍ജില്‍ നാല് ദിവസം വരെ ബാറ്ററി വാഗ്ദാനം ചെയ്യുന്നു കൂടാതെ ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ വ്യാപാരികള്‍ ഇപ്പോള്‍ 50 മുതല്‍ 125 രൂപവരെ മാസം മുടക്കണം.
ഗൂഗിള്‍ പറയുന്നത് അനുസരിച്ച് സൗണ്ട് പോഡിന് രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് വ്യാപാരികള്‍ക്ക് ലഭ്യമാകുക. 499 ഒറ്റത്തവണ ഫീസ് നല്‍കി പിന്നീട് മാസം 125 പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കാം അല്ലെങ്കില്‍. വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ എന്ന നിലയില്‍ 1,499 രൂപ അടയ്ക്കാം. വാര്‍ഷിക പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ വ്യാപാരികള്‍ പിന്നീട് ഫീസ് നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."