പെന്‍സില്‍ പാക്കിങ് ജോലി,ലക്ഷങ്ങള്‍ സമ്പാദിക്കാം; അപേക്ഷിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ..
പെന്‍സില്‍ പാക്കിങ് ജോലി,ലക്ഷങ്ങള്‍ സമ്പാദിക്കാം
ലക്ഷങ്ങള്‍ സമ്പാദിക്കാം, അതും വീട്ടിലിരുന്നുകൊണ്ട് തന്നെ ഇത്തരം ജോലികളില്‍ ചെയ്യാമെന്ന പരസ്യം ഒട്ടുമിക്കവരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. ചിലരെങ്കിലും ചാടിക്കേറി ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷമാവും തട്ടിപ്പാണെന്ന് മനസിലാകുന്നത്.അപേക്ഷിക്കുന്നതിന് തൊട്ട് മുന്‍പ് സത്യാവസ്ഥ ഒന്നുകൂടി പരിശോധിക്കണം. ഇല്ലെങ്കില്‍ പണികിട്ടും. പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന് കേരള പൊലിസ് തന്നെ അറിയിച്ചിട്ടുണ്ട്.
ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയര്‍ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെന്‍സിലിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകള്‍ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."