ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കുട്രെയിന്‍ ഓടിയത് 70 കിലോമീറ്ററോളം; സുരക്ഷാ വീഴ്ച്ച, ഒഴിവായത് വന്‍ ദുരന്തം- video
ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കുട്രെയിന്‍ ഓടിയത് 70 കിലോമീറ്ററോളം; സുരക്ഷാ വീഴ്ച്ച, ഒഴിവായത് വന്‍ ദുരന്തം
ന്യൂഡല്‍ഹി: ജമ്മുകശ്മിലെ കത്വവയില്‍ നിന്ന് ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററോളം. കത്വവ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പഞ്ചാബിലെ മുഖേരിയാന്‍ വരെയാണ് തനിയെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
A Freight Train was standing at Kathua Station in Jammu.
— Shashank Shekhar Jha (@shashank_ssj) February 25, 2024
Suddenly, it started running WITHOUT the PILOT ?
Train drove for 80+ kms WITHOUT any DRIVER.
Train was stopped near Ucchi Bassi in Mukerian, Punjab.
Now,@RailMinIndia has initiated an inquiry.pic.twitter.com/AkE13dDnVj
പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഒരു ഘട്ടിത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ ട്രെയിന്‍ സഞ്ചരിച്ചതായാണ് വിവരം.
ഒടുവില്‍ റെയില്‍വേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവില്‍ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചി ബാസിയില്‍ വച്ചാണ് ട്രെയിന്‍ നിര്‍ത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."