ഇന്നത്തെ പി.എസ്.സി വാർത്തകള്‍; 21 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും
ഇന്നത്തെ പി.എസ്.സി വാർത്തകള്‍; 21 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും
വിവിധ തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ. പോളിടെക്നിക്കുകള്) ലക്ച്ചറര്‍ ഇന്‍ ആര്കിടെക്ച്ചര്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ. പോളിടെക്നിക്കുകള്) ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്കിടെക്ച്ചര്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ലക്ച്ചറര്‍ ഇന്‍ വീണ, ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, ആരോഗ്യ വകുപ്പില്‍ ഡയറ്റീഷ്യന് ഗ്രേഡ് 2, പൊതുമരാമത്ത്/ ജലസേചന വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ ഡ്രാഫ്ട്സ്മാന് (സിവില്‍), കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന് ലിമിറ്റഡില്‍ (കേരഫെഡ്) അക്കൗണ്ടന്റ് പാര്‍ട്ട് 1, 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി), സ്റ്റേറ്റ് ഫാര്‍മിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2.
ജില്ലാതലം
ആലപ്പുഴ, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സ്കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്2, വിവിധ ജില്ലകളില്‍ എന്‍.സി.സ/ സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2(എച്ച്.ഡി.വി) (വിമുക്തഭടന്മാര് മാത്രം) തൃശൂര്‍ ജില്ലയില്‍ എന്‍സിസി വകുപ്പില്‍ ഫാരിയര്‍ (വിമുക്തഭടന്മാര് മാത്രം).
എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മൈക്രോബയോളജി (ഹിന്ദുനാടാര്‍), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ധീവര), ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി) (വിശ്വകര്‍മ്മ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്സ് (ഈഴവ/ തീയ/ ബില്ലവ), ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്2 (പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (മുസ്ലിം), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോര്പ്പറേഷന്/ ബോര്‍ഡ്/ അതോറിറ്റി/ സൊസൈറ്റികള്‍.
എന്നിവിടങ്ങളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എം.എല്‍.വി) (മുസ്ലിം). അസാധാരണ ഗസറ്റ് തീയതി 01-03-2024.
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ് (കാറ്റഗറി നമ്പര്‍ 697/2022).
വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പര്‍ 719/2022). കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഒന്നാം എന്‍.സി.എ ധീവര (കാറ്റഗറി നമ്പര്‍ 231/2022).
മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 നാലാം എന്‍.സി.എ. ധീവര പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍ 650/2022, 651/2022).
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ പ്രിന്റിങ് ടെക്നോളജി (കാറ്റഗറി നമ്പര്‍ 182/2023).
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 87/2021).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."