എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി-പിജി പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; മാര്‍ച്ച് 30 വരെ അവസരം
എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി-പിജി പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; മാര്‍ച്ച് 30 വരെ അവസരം
മാഹാത്മഗാന്ധി യൂണിവേഴ്‌സിറ്റികളില്‍ വിവിധ വകുപ്പുകള്‍, സ്‌കൂളുകള്‍, സെന്ററുകള്‍ എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയായ ക്യാറ്റ്- എംജിയു 2024 ന് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം.
ഫൈനല്‍ സെമസ്റ്ററുകാര്‍ക്കും എംഎഡ് പ്രോഗ്രാമിന് യോഗ്യതാപരീക്ഷയുടെ അവസാന 2 സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1200 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 600 രൂപ. പരമാവധി 4 കോഴ്‌സുകള്‍ക്ക് വരെ മുന്‍ഗണനാക്രമത്തില്‍ അപേക്ഷിക്കാവുന്നതാണ്. ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷ ഫീ അടക്കേണ്ടി വരും.
പ്രവേശന പരീക്ഷ
മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് 2 മണിക്കൂര്‍ പ്രവേശന പരീക്ഷ. 80 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കില്ല.
പ്രധാന പ്രോഗ്രാമുകള്‍
എം.എസ്.സി
ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഫിസിക്‌സ്, മൈക്രോബയോളജി, ഇനോര്‍ഗാനിക്/ ഓര്‍ഗാനിക്/ ഫിസിക്കല്‍/ പോളിമര്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, ഫിസിക്‌സ്, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, അപ്ലൈഡ് ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത് സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഫിസിക്‌സ് (നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി- എനര്‍ജി സയന്‍സ്), കെമിസ്ട്രി (നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി- എനര്‍ജി സയന്‍സ്), ഡാറ്റ സയന്‍സ് ആന്‍ഡ് അനലറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സ്, മെറ്റീരിയല്‍ സയന്‍സ് (എനര്‍ജി സയന്‍സ്), ഇന്‍ഡസ്ട്രിയല്‍ പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി.
എംഎ
പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്), മലയാളം, ഇംഗ്ലീഷ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ആന്ത്രപ്പോളജി, സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ജെന്‍ഡര്‍ സ്റ്റഡീസ്, കൗണ്‍സിലിങ്, ലൈഫ്‌ലോങ് ലേണിങ്.
എംടെക്
എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, പോളിമര്‍ സയന്‍സ് ടെക്‌നോളജി.
മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്
എംഎഡ്
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്, മാത് സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്‌സ്, ഐടി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എജ്യുക്കേഷന്‍.
മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, എല്‍.എല്‍.എം, എം.ബി.എ എന്നീ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷ എഴുതേണ്ടാത്തവര്‍
എംബിഎ അപേക്ഷകര്‍
- CMAT//IIM- CAT/ KMAT സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് എം.ബി.എ പ്രവേശനം.
- ഗേറ്റ് സ്‌കോറുള്ള എം.ടെക് അപേക്ഷകര്‍. എന്നാല്‍ ഇവരും മാര്‍ച്ച് 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
- വിദേശവിദ്യാര്‍ഥികള്‍.
വിശദവിവരങ്ങള്‍ക്ക് : www.cat.mgu.ac.in, [email protected], 04812733595.
എം.ബി.എ വിവരങ്ങള്‍ക്ക്: https://smbsadmissions.mgu.ac.in, [email protected], 0481 2733367.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."