ടി.പി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം
ടി.പി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം.1 മുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിയ്ക്കും 20 വര്‍ഷം തടവും വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി.
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹരജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു.
താന്‍ നിരപരാധി ആണെന്നും ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നുമാണ് ഒന്നാം പ്രതി അനൂപ് കോടതിയില്‍ പറഞ്ഞത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും രണ്ടാം പ്രതി കിര്‍മാണി മനോജും പറഞ്ഞു.
കേസുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ മറുപടി. തടവില്‍ കഴിയവേ പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടി.കെ രജീഷ് കോടതിയില്‍ പറഞ്ഞത്. ശിക്ഷാ കാലയളവില്‍ പ്ലസ് ടു ജയിലില്‍ നിന്ന് പാസായ താക്ക് ഡിഗ്രി അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും സജിത്ത് ആഭ്യര്‍ഥിച്ചു.രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെ.സി രാമചന്ദ്രന്‍ പറഞ്ഞത്.
78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെ.കെ കൃഷ്ണന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ഹാജരായ ജ്യോതി ബാബു ഡയാലിസിസ് നടത്തേണ്ടതുണ്ടെന്നും നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണുള്ളതെന്നും അറിയിച്ചു. തുടര്‍ന്നാണ് ജയില്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രോസിക്യൂഷനും നല്‍കണമെന്ന നിര്‍ദേശത്തോടെ കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് നടന്ന കൃത്യമല്ലെന്നും ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതി കെ.സി രാമചന്ദ്രനെതിരെയുള്ള ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ദീര്‍ഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു.
കേസില്‍ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ വീട്ടിലായിരുന്നു എന്നും രാമചന്ദ്രന്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ കോടതി തീരുമാനം എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."