നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു
ശ്രീകൃഷ്ണപുരം: കരിമ്പുഴ കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും സംയുക്ത അഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി രാജരത്‌നം അധ്യക്ഷയായി. മികച്ച വാണിജ്യ നഴ്‌സറി അവാര്‍ഡ് കരസ്ഥമാക്കിയ ജോസിന് ഉപഹാരം സമര്‍പ്പിച്ചു. എസ്.എല്‍ അനില്‍കുമാര്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി: പട്ടാമ്പി നഗരസഭയും പട്ടാമ്പി കൃഷിഭവനും സംയുക്തമായി നടത്തിയ കര്‍ഷകദിനാചരണ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിച്ചു.മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി അധ്യക്ഷനായി. മാതൃകാ കര്‍ഷകരെ ആദരിച്ചു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ കര്‍ഷക ദിനാഘോഷം മുനിസിപ്പല്‍ ഹാളില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ അധ്യക്ഷയായി. മാതൃകാ കര്‍ഷകരെ വൈസ് ചെയര്‍മാന്‍ ടി.ആര്‍ സെബാസ്റ്റ്യന്‍ ആദരിച്ചു.
ആലത്തൂര്‍: എരിമയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രിന്‍സപ്പല്‍ പി.കെ. രമാദേവി അധ്യക്ഷയായി. കുനിശ്ശേരിയിലെ പ്രമുഖ പാരമ്പര്യ കര്‍ഷകനായ പുരുഷോത്തമനെ പൊന്നാട യണിയിച്ച് ആദരിച്ചു. ഹൈസ്‌കൂള്‍ ഇക്കോ ക്ലബ് അംഗങ്ങള്‍ ഷിനി ടീച്ചറുടെ നേതൃത്വത്തില്‍ തോട്ടുപാലത്ത് സുള്‍ഫീക്കര്‍ അലിയുടെ പച്ചക്കറി തോട്ടം സന്ദര്‍ശിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം പഞ്ചായത്ത് ഹാളില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷനായി. മാതൃകാ കര്‍ഷകരെ ആദരിച്ചു.
വണ്ടിത്താവളം: പെരുമാട്ടി കൃഷിഭവനും, പഞ്ചായത്തും സംയുക്ക്ത്തമായി കര്‍ഷകദിനം ആചരിച്ചു. വണ്ടിത്താവളം എ.എസ്.ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മാരിമുത്തു അധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളായ കെ.കൃഷ്ണനുണ്ണി,എ.നാഗരാജ്,എം.പ്രജിത്ത് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ആറുമുഖന്‍ (നെല്ല്), സത്ഗുണന്‍(തെങ്ങ്), ജയകൃഷ്ണന്‍ (സമ്മിശ്രകൃഷി), ആറു(കര്‍ഷകത്തൊഴിലാളി), കുട്ടുമണി (വാഴ), മീനമ്മാള്‍ (എസ്.സി.എസ്.ടി.കര്‍ഷക), ശെല്‍വം (വനിത) എന്നിവരെ ആദരിച്ചു.
കൊല്ലങ്കോട്: വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈരന്ധി അധ്യക്ഷനായി. നെന്മാറ എം.എല്‍.എ കെ ബാബു ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികളുടെ ജൈവ സന്ദേശ യാത്രയും കലാപരിപാടിയും ഉണ്ടായിരുന്നു.
ഷൊര്‍ണൂര്‍: നാടെങ്ങും കര്‍ഷകദിനം ആഘോഷിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വിമല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ആര്‍ സുനു അധ്യക്ഷനായി. എം നാരായണന്‍, പി ദിവ്യ, കെ.എന്‍ അനില്‍ കുമാര്‍, നിര്‍മല, മുസ്തഫ, കെ.ടി. ജോര്‍ജ്, എം.കെ. ജയപ്രകാശ്, എം.കെ. മുകേഷ്. ടി.കെ. ബഷീര്‍, യൂസഫ് ടി.എം, പരമേശ്വരന്‍ മാസ്റ്റര്‍, എല്‍.എസ് സജി പ്രസംഗിച്ചു.
മുതലമട: ഗ്രാമപഞ്ചായത്, കൃഷി ഭവന്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. 20 കര്‍ഷകരെ ആദരിച്ചു.
തച്ചമ്പാറ: തച്ചമ്പാറ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം നടത്തി. കാര്‍ഷിക ക്വിസ്, പച്ചക്കറി തൈകളുടെ വിതരണം, കലാകായികപരിപാടികളും മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാതയുടെ അധ്യക്ഷതയില്‍ കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൂറ്റനാട്: ചെമ്പ്ര സി.യു.പി സ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തിയത്. ചെമ്പ്രയിലെ പഴയകാല കര്‍ഷകനായ പട്ട്യാകുന്നത് രാമേട്ടനെ ക്ലബ്ബ് അംഗങ്ങള്‍ ആദരിച്ചു. തിരുവേഗപ്പുറ കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടത്തി. അധ്യാപകരായ ദിനേശന്‍, ജയശ്രീ, ലീന, രാജി നേതൃത്വം നല്‍കി.
ആനക്കര: പട്ടിത്തറ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് വി. സുജാത അധ്യക്ഷയായി. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഗിരീഷ് അയിലക്കാട് തയ്യാറാക്കിയ പട്ടിത്തറയിലെ നാട്ടുപച്ചപ്പുകള്‍ എന്ന വീഡിയോ ഡോക്യുമെന്ററിയുെട പ്രദര്‍ശ്ശനവും വാണിയം പറമ്പില്‍ ചങ്ങനും സംഘവും അവതരിപ്പിച്ച ചവിട്ടുകളിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."