സിദ്ധാര്‍ത്ഥിന്റെ മരണം; ഹോസ്റ്റലിലെ തെളിവെടുപ്പില്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു
വയനാട്: പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ജെ.എസ് സിദ്ധാര്‍ത്ഥന്‍ മരിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ്. തെളിവെടുപ്പിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച വയറുകളും ഗ്ലൂഗണ്ണും പൊലിസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ സിന്‍ജോയുടെ സാന്നിധ്യത്തിലാണ് ഇവ കണ്ടെടുത്തത്.സിദ്ധാര്‍ഥന് മര്‍ദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്പര്‍ മുറി, ഡോര്‍മിറ്ററി എന്നിവിങ്ങളില്‍ തെളിവെടുപ്പ് നടത്തി.
സിദ്ധാര്‍ഥന്റെ മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വെറ്ററിനറി സര്‍വകലാശാലയില്‍ പരസ്യ വിചാരണ പതിവെന്ന് സൂചന നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ ഹോസ്റ്റലില്‍ തീര്‍ക്കുന്ന അലിഖിത നിയമമുണ്ടായിരുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയ സിദ്ധാര്‍ഥനെ വിളിച്ചുവരുത്തിയത്. ഫോണ്‍കോളിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മടങ്ങി വരികയായിരുന്നെന്നും റിമാര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."