HOME
DETAILS

എസ്ഐസി സഊദി നാഷണല്‍
ലീഡേഴ്‌സ് കോണ്‍ക്ലേവ് സമാപിച്ചു

  
backup
March 03, 2024 | 3:02 PM

sic-saudi-national-the-leaders-conclave-has-concluded

മദീന: സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്ഐസി) സഊദി നാഷണല്‍ കമ്മിറ്റി മദീനയില്‍ നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും സഊദിയിലെ വിവിധ സോണ്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിശുദ്ധ റൗദ സിയാറത്തോടെ ആരംഭിച്ച സഊദി ദേശീയ ലീഡേഴ്‌സ് കോണ്‍ക്ലേവ്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ക്യാമ്പിലെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സുഹൈല്‍ ഹുദവി നേതൃത്വം നല്‍കി. ദ്വൈമാസ കാമ്പയിന്‍, വിഖായ വളണ്ടിയര്‍ സേവനം, പ്രവാസി ക്ഷേമ പദ്ധതികള്‍, പ്രസിദ്ധീകരണം, വിഭവ സമാഹരണം, ലീഡേഴ്സ് ട്രെയിനിംഗ്, റൈഞ്ച് വിപുലീകരണം, സോണ്‍ ശാക്തീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സമസ്തയുടെ ഔദ്യോഗിക പോഷക സംഘടനയായ എസ്ഐസി സഊദി നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തോടനുബന്ധിച്ച് വിശുദ്ധ മദീന മുനവ്വറയില്‍ നടന്ന എംപവര്‍മെന്റ് സെഷനില്‍ ശാഫി ദാരിമി പുല്ലാര ആമുഖ ഭാഷണം നിര്‍വഹിച്ചു. സൈദു ഹാജി മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു.

അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി സെഷന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അശ്‌റഫി (ഈസ്റ്റേണ്‍ സോണ്‍) മാതൃകാ സോണ്‍ വിഷയാവതരണം നടത്തി. മാതൃകാ റൈഞ്ച് വിഷയാവതരണം മജീദ് മാസ്റ്റര്‍ (ശര്‍ഖിയ്യ റൈഞ്ച്) നിര്‍വഹിച്ചു. സവാദ് ഫൈസി വര്‍ക്കല (പ്ലാനിംഗ് സെല്‍) ദ്വൈമാസ കാമ്പയിന്‍ അവതരിപ്പിച്ചു. ഫരീദ് ഐക്കരപ്പടി നന്ദി പറഞ്ഞു.

ജുമുഅ നമസ്‌കാരത്തിനു ശേഷം നടന്ന സമാപന സംഗമത്തില്‍ ഇബ്രാഹിം ഓമശ്ശേരി ആമുഖ ഭാഷണം നിര്‍വഹിച്ചു. ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മാഹിന്‍ വിഴിഞ്ഞം യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. സയ്യിദ് ഹബീബ് തങ്ങള്‍, റാശിദ് ദാരിമി, അഷ്റഫ് തില്ലങ്കേരി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  a day ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  a day ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  a day ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  a day ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  a day ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  a day ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  a day ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  a day ago