HOME
DETAILS

പോക്‌സോ കേസിലടക്കം സ്ഥിരം പ്രതി; അലഞ്ഞു തിരിയുന്ന സ്വഭാവം; സിറ്റി പൊലിസ് കമ്മീഷണര്‍

  
backup
March 03 2024 | 15:03 PM

police-about-hasanthe-accused-in-petta-case

തിരുവനന്തപുരം: പേട്ടയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ കേസ് ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയാണ് ഹസന്‍കുട്ടി/കബിര്‍ എന്നും നാഗരാജു വിശദീകരിച്ചു.കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു. കുടുംബത്തോടൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി റെയില്‍വേ ട്രാക്കിനടുത്ത് വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കരയാന്‍ ശ്രമിച്ച കുഞ്ഞിന്റെ വായ കുത്തിപ്പിടിച്ചെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വായപൊത്തിപിടിച്ചതോടെ കുട്ടിക്ക് അനക്കമില്ലാതായി. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്നും സിഎച്ച് നാഗരാജു പറഞ്ഞു.പോക്‌സോ കേസ് ഉള്‍പ്പെടെ എട്ടോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ജനുവരി 12 നാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. 2022 ല്‍ സമാനമായ കേസില്‍ പ്രതിയാണ് ഹസന്‍. പെണ്‍കുട്ടിക്ക് മിഠായി കൊടുക്കാന്‍ ശ്രമിച്ച് ഉപദ്രവിക്കുകയായിരുന്നു. ഭവനഭേദനം, ഓട്ടോറിക്ഷ മോഷണം, ക്ഷേത്രങ്ങളില്‍ കയറി മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്.

അലഞ്ഞുതിരിഞ്ഞുനടക്കുന്നതാണ് ഇയാളുടെ രീതി. മേല്‍വിലാസം ഇല്ലാത്തയാളാണ്. അതിനാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. സ്ഥിരതയില്ലാത്തയാളാണ്. ചില സ്ഥലത്ത് ആളുകള്‍ അടിച്ചോടിച്ചു. ചോദ്യം ചെയ്യലില്‍ നിന്നും സൂചനകള്‍ ലഭിച്ച മറ്റ് കേസുകള്‍ കൂടി അന്വേഷിക്കും. പ്രതിയുടെ ഫോണിലേക്ക് അധികം ഫോണ്‍കോളുകള്‍ വന്നിട്ടില്ല. വിദ്യാഭ്യാസം കുറവാണ്. വായിക്കാന്‍ അറിയില്ല. മലയാളിയെപ്പോലെയുണ്ട്. നിലവില്‍ അയിരൂരിലാണ് മേല്‍വിലാസം.

ഗുജറാത്തിലാണ് ജനിച്ചതെന്നും രക്ഷിതാക്കള്‍ ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും പ്രതി പറയുന്നു. രക്ഷിതാക്കളുമായി ബന്ധമില്ല. മലയാളമാണ് സംസാരിക്കുന്നതെന്നും നാഗരാജു വിശദീകരിച്ചു. പലപ്പോഴും രാത്രി മുഴുവന്‍ കറങ്ങി നടക്കുന്ന ഇയാള്‍ തട്ടുകടയില്‍ ഉള്‍പ്പെടെ ജോലി ചെയ്യും. പൊറോട്ട ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള പണിയാണ് ചെയ്യുക. കിട്ടുന്ന ചെറിയ പൈസ ഉപയോഗിച്ച് ജീവിക്കുന്നയാളെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago