HOME
DETAILS

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 'തീവ്രവാദ സംഘടനകളുടെ' ഇടിമുറികള്‍ തകര്‍ക്കും: കെ സുധാകരന്‍

  
backup
March 03, 2024 | 3:56 PM

k-sudhakaran-about-siddharthan-deat

കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍.
കേരളം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അതിദാരുണമായ വാര്‍ത്തയെന്നായിരുന്നു സംഭവത്തെക്കുറിച്ച് സുധാകരന്റെ പ്രസ്താവന.
തീവ്രവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്നതുപോലെയുള്ള അതിക്രൂരമര്‍ദ്ദനങ്ങളെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന ആ വിദ്യാര്‍ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏതൊരു മനുഷ്യന്റെയും ഹൃദയം തകര്‍ന്നു പോകുമെന്നാണ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തില്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകര്‍ത്തിരിക്കും'. കോണ്‍?ഗ്രസ് നല്‍കുന്ന ഉറപ്പാണിതെന്ന് കെ സുധാകരന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അതിദാരുണമായ ഒരു വാര്‍ത്തയാണ് പൂക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്.തീവ്രവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്നതുപോലെയുള്ള അതിക്രൂരമര്‍ദ്ദനങ്ങളെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന ആ വിദ്യാര്‍ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏതൊരു മനുഷ്യന്റെയും ഹൃദയം തകര്‍ന്നു പോകും.

സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി ഏതുവിധത്തിലാണ് തങ്ങളുടെ പോഷക സംഘടനയെ വാര്‍ത്തെടുക്കുന്നത് എന്ന് ഈ സംഭവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. സ്വന്തമായി കോടതിയും വിചാരണയും ആരാച്ചാരന്മാരും ഉള്ള സമാന്തര സംവിധാനമായാണ് കോളേജ് ക്യാമ്പസുകളില്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിക്കുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണം അല്ലാത്ത ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുഴുവന്‍ കുറ്റക്കാരെയും ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കെപിസിസി അതിശക്തമായ ആവശ്യപ്പെടുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തില്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കും. കേരളത്തിലെ പല കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകര്‍ത്തിരിക്കും. കേരളത്തിലെ ഓരോ മാതാപിതാക്കള്‍ക്കും സുരക്ഷിതമായി ഇവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പാണത്.

K Sudhakaran about siddharthan death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  4 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  4 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  4 days ago