HOME
DETAILS

പാപ്പാൻ ചായകുടിക്കാൻ വണ്ടി നിർത്തി; ലോറിയിൽ നിന്ന് ആന ഇറങ്ങിയോടി, ഒരാൾക്ക് ചവിട്ടേറ്റു

  
backup
March 04, 2024 | 2:22 AM

elephant-ran-away-while-vehicle-driver-stops-lorry-for-tea

പാപ്പാൻ ചായകുടിക്കാൻ വണ്ടി നിർത്തി; ലോറിയിൽ നിന്ന് ആന ഇറങ്ങിയോടി, ഒരാൾക്ക് ചവിട്ടേറ്റു

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്താണ് ആന വിരണ്ടോടിയത്. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്.

ഇന്നു പുലർച്ചെയാണു സംഭവം. പട്ടാമ്പി നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ വടക്കുംമുറിയിൽ എത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ലോറിയിൽ കൊണ്ടു പോയിരുന്ന ആനയാണ് ഇതിൽ നിന്ന് ഇറങ്ങി ഓടിയത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണു ചവിട്ടേറ്റത്. രണ്ടു വളർത്തുമൃഗങ്ങൾക്കും ചവിട്ടേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. അമ്പാട് എന്ന സ്ഥലത്ത് ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു.

അതേസമയം ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആനപ്പുറത്ത് ഇരുന്നയാളെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടയിൽ ഈ ആന ആദ്യം വിരണ്ടോടിയിരുന്നു. എങ്കിലും ഉടൻ തളച്ചിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമായിരുന്നു. പിന്നാലെ പൊലിസെത്തി ലാത്തിവീശിയാണ് സംഘർഷം ഒഴിവാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  8 minutes ago
No Image

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

International
  •  7 hours ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ നവംബറില്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടണമെന്ന ആവശ്യം തള്ളിയെന്ന് സൂചന

Kerala
  •  7 hours ago
No Image

അല്‍ നസര്‍- എഫ്‌സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ

National
  •  8 hours ago
No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  8 hours ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  8 hours ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  9 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  9 hours ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  9 hours ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  9 hours ago