HOME
DETAILS

അവൻ ഇന്ത്യയെ വിജയിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: കൈഫ് 

  
February 22, 2026 | 11:47 AM

Muhammed kaif talks about abhishek sharma

ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. സൂപ്പർ എട്ടിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതമായി നാല് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സൂപ്പർ എട്ടിലും ഈ ആധിപത്യം ഇന്ത്യക്ക് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണിങ് സ്പോട്ടിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സഞ്ജു സാംസൺ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കില്ലെന്നാണ് കൈഫ് പറഞ്ഞത്. ഈ ഘട്ടത്തിൽ അഭിഷേക് ശർമ്മയെ ഒഴിവാക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്നും കൈഫ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു കൈഫ്. 

''സഞ്ജു കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ ഘട്ടത്തിൽ അഭിഷേകിനെ ഒഴിവാക്കാൻ ഇന്ത്യക്ക് കഴിയില്ല. അവൻ ലക്ഷ്യത്തിലേക്കെത്തി മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സൂപ്പർ എട്ട് ഒരു പുതിയ ടൂർണമെന്റ് പോലെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ സംഭവിച്ചതെല്ലാം അവൻ മറക്കണം. അഭിഷേകിനൊപ്പം ഞങ്ങളുണ്ടെന്ന് സൂര്യ പറഞ്ഞത്'' കൈഫ് പറഞ്ഞു. 

ടി-20 ലോകകപ്പിൽ നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിലും താരം റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെയും, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെയും റൺസ് നേടാത്ത അഭിഷേക് നെതർലാൻഡ്സിനെതിരെയും റൺസ് നേടാതെ മടങ്ങി. 

നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 

നമീബിയക്കെതിരെ അഭിഷേക് ശർമയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത് സഞ്ജുവായിരുന്നു നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. 

The Indian team is preparing for the Super 8 matches of the T20 World Cup. Suryakumar Yadav and his team will face South Africa in the Super 8 match today. Ahead of this match, former Indian player Mohammad Kaif has spoken about the Indian opening spot. Kaif said that Sanju Samson will not play against South Africa. Kaif also said that India cannot afford to leave out Abhishek Sharma at this stage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  2 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  2 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  2 days ago
No Image

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Kerala
  •  2 days ago
No Image

'കൊലക്കളത്തിലേക്ക് അയച്ചല്ലോ എന്റെ മകനെ'; അഞ്ചരക്കണ്ടിയില്‍ പിടഞ്ഞുവീണ നിതിന്‍രാജിന് നാടിന്റെ കണ്ണീര്‍ വിട

Kerala
  •  2 days ago
No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  2 days ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  2 days ago
No Image

ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു

Kerala
  •  2 days ago
No Image

റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ

National
  •  2 days ago