HOME
DETAILS

റമദാനില്‍ അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്

  
Web Desk
February 22, 2026 | 12:14 PM

royal oman police warning reckless driving during ramadan 2026
 
 
മസ്‌കത്ത്: വിശുദ്ധ റമദാന്‍ മാസത്തില്‍ റോഡുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഞീ്യമഹ ഛാമി ജീഹശരല രംഗത്തെത്തി. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പുള്ള വൈകുന്നേര സമയങ്ങളില്‍ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
 

റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് ശാരീരിക ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതോടൊപ്പം ഇഫ്താര്‍ സമയം അടുത്തെത്തുമ്പോള്‍ വീട്ടിലെത്താനുള്ള ആവേശവും തിടുക്കവും കൂടുന്നു. ഈ സാഹചര്യത്തില്‍ ചിലര്‍ വേഗപരിധി ലംഘിച്ച് യാത്ര തുടരുകയും, അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ മറികടക്കുകയും ചെയ്യുന്ന പ്രവണത കാണപ്പെടുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇഫ്താറിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ ലക്ഷ്യസ്ഥാനത്തെത്താന്‍ ശ്രമിക്കുന്നതും ശ്രദ്ധാഭാവം ഉണ്ടാകുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണെന്നാണ് വിലയിരുത്തല്‍.

ട്രാഫിക് സിഗ്‌നല്‍ ലംഘനം, അമിതവേഗം, പെട്ടെന്ന് ലെയിന്‍ മാറല്‍, സുരക്ഷിതമല്ലാത്ത മറികടക്കല്‍ എന്നിവയാണ് ഈ ദിവസങ്ങളില്‍ കൂടുതലായി രേഖപ്പെടുത്തുന്ന നിയമലംഘനങ്ങള്‍. കൂടാതെ തരാവീഹ് നമസ്‌കാര സമയങ്ങളില്‍ മസ്ജിദുകള്‍ക്ക് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും അനിയന്ത്രിത പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് മറ്റ് വാഹനയാത്രക്കാരുടെയും നടന്നു പോകുന്നവരുടെയും സുരക്ഷയെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 
റമദാന്‍ മാസത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ഇഫ്താറിന് തൊട്ടുമുന്‍പ് റോഡില്‍ ഇറങ്ങുന്നതിനുപകരം ആവശ്യമായ ഇടവേള കണക്കിലെടുത്ത് നേരത്തെ പുറപ്പെടുക എന്നതാണ് പ്രധാന നിര്‍ദേശം. വേഗപരിധി കര്‍ശനമായി പാലിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കണം. റോഡ് സുരക്ഷ ഒരു കൂട്ടുത്തരവാദിത്വമാണെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.
 
റമദാന്‍ ആത്മനിയന്ത്രണത്തിന്റെയും സഹനത്തിന്റെയും മാസമാണെന്ന് ചൂണ്ടിക്കാട്ടിയ പോലീസ്, അതേ ആത്മാവാണ് റോഡിലും പ്രതിഫലിക്കേണ്ടതെന്ന് പറഞ്ഞു. ഒരു നിമിഷത്തെ അസാവധാന്യം പോലും പല കുടുംബങ്ങളുടെ ജീവിതത്തെ ബാധിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാകാം. എല്ലാവരും നിയമങ്ങള്‍ പാലിച്ച് ജാഗ്രതയോടെ യാത്ര ചെയ്താല്‍ മാത്രമേ സുരക്ഷിത റമദാന്‍ ഉറപ്പാക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.
 
 
Royal Oman Police issues a warning against reckless driving during Ramadan, urging motorists to avoid speeding and traffic violations, especially before iftar, to ensure road safety across Oman.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  10 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  10 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  10 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  10 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  10 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  10 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  10 days ago