HOME
DETAILS

സിദ്ധാര്‍ഥന്റെ മരണം: ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ പൊലിസ്

  
backup
March 04 2024 | 03:03 AM

police-to-charge-criminal-conspiracy-in-siddharths-death

സിദ്ധാര്‍ഥന്റെ മരണം: ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ പൊലിസ്

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ പൊലിസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായും മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലിസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മര്‍ദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി.

റിമാന്‍ഡ് റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സിദ്ധാര്‍ത്ഥന് ഏറ്റ മര്‍ദനം കണക്കിലെടുത്ത് കൊലപാതക കുറ്റം കൂടി ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയ സിദ്ധാര്‍ത്ഥന്‍ പതിനാറിന് പകല്‍ ഹോസ്റ്റലില്‍ ആണ് തങ്ങിയത്. സ്‌പോര്‍ട്‌സ് ഡേ നടക്കുന്നതിനാല്‍ ആരും ഹോസ്റ്റലിലുണ്ടായിരുന്നില്ല. രാത്രി ഒമ്പതുമണിയോടെ സിദ്ധാര്‍ത്ഥിനെ കോമ്പൗണ്ടിലെ കുന്നിന് അടുത്തേക്ക് കൊണ്ടുപോയി. ഹോസ്റ്റലിലെത്തിയ ഡാനിഷും രഹാന്‍ ബിനോയിയും അല്‍ത്താഫും ചേര്‍ന്നാണ് കൊണ്ടുപോയത്. ഇവിടെ കാശിനാഥന്‍ എന്ന പ്രധാന പ്രതി കാത്തുനില്‍പ്പുണ്ടായിരുന്നു. സഹപാഠിയോട് മോശമായി പെരുമാറി എന്നാരോപിച്ച് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മര്‍ദനവും നീണ്ടു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഇസഹാന്‍ ആണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഹോസ്റ്റലിലെ 21ാം നമ്പര്‍ റൂമിലെത്തിച്ച് ചോദ്യം ചെയ്യലും മര്‍ദനവും തുടര്‍ന്നു. ഇവിടെ വച്ച് ഗ്രൂ ഗണ്‍ വയര്‍ കൊണ്ട് സിന്‍ജോ ജോണ്‍സണ്‍ നിരവധി തവണ അടിച്ചു. ഹോസ്റ്റലിലെ ഈ മുറിയില്‍ വച്ചാണ് വസ്ത്രങ്ങളൂരി മാറ്റുന്നത് . ബെല്‍റ്റും, വയറും ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ മര്‍ദനം തുടര്‍ന്നു. ഇതിന് ശേഷം സിദ്ധാര്‍ത്ഥനെ അടിവസ്ത്രം ധരിച്ച നിലയില്‍ ഹോസ്റ്റലിന് നടുത്തളത്തിലെത്തിച്ചു. ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ പോലും കതകില്‍ തട്ടി വിളിച്ച് മര്‍ദനം കാണാന്‍ ക്ഷണിച്ചു. പുലര്‍ച്ചെ ഒന്നേ മുക്കാല്‍ വരെ മര്‍ദനവും ചോദ്യം ചെയ്യലും പരിഹാസവും തുടര്‍ന്നു. ഒന്നേ മുക്കാലോടെ ഡോര്‍മെറ്ററിക്ക് സമീപം വച്ചും ആക്രമണമുണ്ടായി.

പിന്നീട് ഇവിടേക്ക് കട എന്ന് പേരുള്ള അഖില്‍ എന്ന സീനിയര്‍ വിദ്യാര്‍ത്ഥി എത്തി. ഇയാള്‍ എത്തിയ ഉടന്‍ സിദ്ധാര്‍ത്ഥനെ ഒറ്റത്തവണ അടിച്ചു. ഇതിന് ശേഷം എല്ലാ വിദ്യാര്‍ത്ഥികളോടും പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥനെ ഡോര്‍മറ്ററിയിലാക്കി ശ്രദ്ധിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെ സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിയത് ക്രൂരമായ വേട്ടയാടലില്‍ മനം നൊന്തെന്നാണെന്നാണ് പൊലിസ് കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത് അപൂര്‍വയിനത്തില്‍പെട്ട പക്ഷികള്‍; നെടുമ്പാശ്ശേരിയില്‍ വന്‍ പക്ഷിക്കടത്ത് പിടികൂടി

Kerala
  •  10 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  10 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago