HOME
DETAILS
MAL
ഭക്ഷണപ്പൊതിക്കൊപ്പം വിത്തുകള്‍; സുസ്ഥിരതയുടെ പുതിയ മാതൃക
backup
March 04 2024 | 11:03 AM
ദുബൈ: പ്രകൃതി സൗഹൃദപരമായ ഭക്ഷണപ്പൊതിക്കൊപ്പം വിത്തുകള്‍ കൂടി നല്‍കി സുസ്ഥിരതയുടെ പുതിയ മാതൃകയൊരുക്കുകയാണ് ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യനിർമ്മാണ കമ്പനിയായ ഒയാസിസ് ക്യുസീന്‍സ്. യുഎഇയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ല്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചുവടുവയ്പ്. ചോറും ഒപ്പം കറികളുമടങ്ങിയ ഭക്ഷണപ്പൊതി മുതല്‍ ബിരിയാണിയും സാലഡുമെല്ലാം പ്രകൃതിസൗഹർദ്ദമായ ഭക്ഷണപ്പൊതിയായാണ് ഉപഭോക്താക്കളിലേക്ക് എത്തുക. ഇവയ്ക്കൊപ്പം വിത്തുകള്‍ കൂടി നല്‍കുന്നു. ഭക്ഷണം കഴിക്കുക മാത്രമല്ല വരും തലമുറയ്ക്കായുളള കരുതല്‍ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഷമീം പറഞ്ഞു. 'സീഡ് ഓഫ് ചേഞ്ച്' എന്ന സന്ദേശത്തിലാണ് പുതിയ സംരംഭം. അതീവ സൂക്ഷ്തമയോടെയും സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചുമാണ് ഭക്ഷണപ്പൊതികള്‍ ഒരുക്കുന്നത്. വാങ്ങിയ ഉടൻ ഉപയോഗിക്കാനാകുമെന്നുളളതുകൊണ് ടുതന്നെ ഓഫീസിലേക്കും യാത്രയ്ക്കിടയിലുമൊക്കെ ഏറ്റവും സൗകര്യപ്രദമാകുമിതെന്നാണ് വിലയിരുത്തല്‍. 2050 ആകുമ്പോഴേക്കും കാർബണ്‍ ഫുട്പ്രിന്‍റ് കുറയ്ക്കുകയെന്നുളള യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യത്തോടൊപ്പം തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ചേർന്നുനില്‍ക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്‍ റസാഖ് പതിയായി പറഞ്ഞു. യുഎഇയുടെ ഇഷ്ടഭക്ഷണമായ ഖുബൂസ് മുതല്‍ കേക്കുകള്‍ വരെയുളള ഭക്ഷണ വൈവിധ്യം ഒയാസിസ് ക്യുസീന്‍സില്‍ നിന്നുമെത്തുന്നു. യുഎഇയിലെ 2500ലധികം ഔട്ട്ലൈറ്റുകളില്‍ നിന്ന് ഇവ ലഭ്യമാണ്.
ഓപ്പറേഷന്‍സ് മാനേജർ ഫൈസല്‍ ബിന്‍ മുഹമ്മദ്, എച്ച്ആർ പിആർ മാനേജർ ഖാല്‍ദുന്‍ സഖറിയ ഹഖ് സേന്‍, പ്ലാന്‍റ് മാനേജർ ബാലാജി സുബ്ബരായലു ക്യൂഎ വിഭാഗം മേധാവി അല്‍സേഖിക്യു മുഹമ്മദ് അബ്ദുള്‍ കരീം മുഹമ്മദ് തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."