പെട്ടെന്ന് രോഗങ്ങള്‍ പിടിപെടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം
നമ്മുടെ ശരീരത്തെ രോഗാണുക്കളില്‍ നിന്നും മറ്റ് അന്യവസ്തുക്കളില്‍ നിന്നും സംരക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനമാണ്. ദുര്‍ബലമായ പ്രതിരോധ വ്യവസ്ഥ നമുക്ക് വേഗത്തില്‍ രോഗങ്ങള്‍ പിടിപെടുന്നതിനും, അസുഖങ്ങള്‍ വന്നാല്‍ ഭേദമാകാതിരിക്കാനും കാരണമാകുന്നു.ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ശരീരത്തിന്റെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്.
രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കാനും ഉപാപചയ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സിങ്ക് സഹായിക്കുന്നു. അതിനാല്‍ സിങ്ക് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.ഭക്ഷണത്തില്‍ ആവശ്യത്തിന് സിങ്ക് ചേര്‍ക്കുന്നത് വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പുരുഷന്മാര്‍ക്ക് ഒരു ദിവസം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്.
അതേസമയം സ്ത്രീക്ക് പ്രതിദിനം 89 മില്ലിഗ്രാം സിങ്കാണ് ആവശ്യമാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് 11 മില്ലിഗ്രാം സിങ്ക് ശരീരത്തിലെത്തണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.മുട്ട,ബദാം, കശുവണ്ടി,ചിക്കന്‍,തണ്ണിമത്തന്‍,ചെറുപയര്‍, പയര്‍, ബീന്‍സ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.
These Zinc Rich Foods Can Help Boost Your Immunity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."