HOME
DETAILS
MAL
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഖത്തറില്‍ മലയാളിയായ ഏഴു വയസുകാരി കുഴഞ്ഞുവീണു മരിച്ചു
backup
March 06 2024 | 10:03 AM
ദോഹ; ഖത്തറില്‍ മലയാളി പെണ്‍കുട്ടി കുഴഞ്ഞു വീണു മരിച്ചു. ഏഴര വയസുള്ള ജന്ന ജമീലയാണ് മരിച്ചത്. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ് -ഷഹബാസ് ദമ്പതികളുടെ മകളാണ്.
ഖത്തറിലെ പൊഡാര്‍ പേള്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജന്ന.
ഇന്നലെ രാത്രി വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു.
അബുഹമര് ഖബര്‍സ്ഥാനില്‍ മൃതദേഹം ഇന്നുതന്നെ ഖബറടുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."