HOME
DETAILS

സൈബർ തട്ടിപ്പ് നേരിടാൻ നിർദേശങ്ങളുമായി യുഎഇ

  
backup
March 06 2024 | 14:03 PM

uae-with-suggestions-to-deal-with-cyber-fraud

ദുബൈ:യുഎഇ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ ക്യാംപെയ്ന് തുടക്കം കുറിച്ചു. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഭീഷണികളിൽനിന്ന് പൊതുജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും രക്ഷിക്കുകയാണ് ലക്ഷ്യം.തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും അവയിൽനിന്ന് ഒഴിവാകാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കും. ക്യാംപെയ്നിൽ സംശയാസ്പദമായ ഇ-മെയിലുകൾ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങളും നൽകും. ഇലക്ട്രോണിക് ഭീഷണികളുടെ സ്വഭാവം, അവ എങ്ങനെ കൈകാര്യം ചെയ്യാം, സൈബർ ആക്രമണങ്ങൾ എങ്ങനെ കണ്ടെത്താം, രക്ഷപ്പെടാനുള്ള മാർഗങ്ങൾ തുടങ്ങിയവ മനസ്സിലാക്കിത്തരും. സൈബർ സുരക്ഷ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.

UAE with suggestions to deal with cyber fraud

സ്പീച്ച് ഡിലെ, ഹിയറിങ് ലോസ്സ് ബോധവത്ക്കരണ ക്ലാസും സൗജന്യ ശ്രവണ പരിശോധനയും നടത്തി

ഷാർജ : ഷാർജ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിങും ഇഖ്റ റീഹാബിലിറ്റേഷൻ സെന്ററും സംയുക്തമായി കുട്ടികൾക്കായുള്ള സ്പീച്ച് ഡിലെ, ഹിയറിങ് ലോസ്സ് ബോധവത്ക്കരണ ക്ലാസും സൗജന്യ ശ്രവണ പരിശോധനയും ഷാർജ കെഎംസിസി ഹാളിൽ നടത്തി. തൃശൂർ ജില്ലാ വനിതാ വിംഗ് പ്രസിഡണ്ട്‌ സജ്ന ഉമ്മർ അധ്യക്ഷത വഹിച്ച പ്രോഗ്രാം ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ചക്കനാത്ത്‌ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ തൃക്കണാപുരം, വൈസ് പ്രസിഡന്റ്‌ ത്വയ്യിബ് ചേറ്റുവ മുഖ്യഥിതികൾ ആയിരുന്നു. ഓഡിയോളജിസ്റ്റ് എബിൻ സെബാസ്റ്റ്യൻ , സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ഫർഹത്ത് സുൽത്താന സ്പീച്ച് ആൻഡ് ഹിയറിങ്‌ ബോധവൽകരണ ക്ലാസും ഓഡിയോളജിസ്റ്റ് നഫീസ അംറ, ഹിയറിങ്ങ് സ്ക്രീനിംഗ് ടെസ്റ്റും നടത്തി. സംസാരിക്കാൻ പ്രയാസമുള്ള കുട്ടികളും കേൾവിക്കുറവിനാൽ പ്രയാസപ്പെടുന്ന നിരവധി പേരുമടക്കം ഇതിൽ ഗുണഭോക്താക്കൾ ആയി.

അർഹരായവർക്ക്‌ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഇഖ്‌റ റീഹാബിലിറ്റേഷന് ഓഫ് ഹിയരിങ്ങ് ആൻഡ് സ്പീച് സെന്ററിന് ഷാർജ കെഎംസിസി തൃശൂർ ജില്ല വനിതാ വിങിന്റെഉപഹാരം അബ്ദുൽ കാദർ ചക്കനാത്ത് കൈമാറി. തൃശൂർ ജില്ല ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ, കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ നൂൽപ്പാടത്ത്, മണലൂർ മണ്ഡലം പ്രസിഡന്റ് നിസാം വാടാനപ്പള്ളി, നാട്ടിക മണ്ഡലം പ്രസിഡന്റ് കാദർമോൻ, ബഷീർ മണലൂർ സംസാരിച്ചു. വനിതാ വിംഗ് തൃശൂർ ജില്ല അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ ഷീജ അബ്ദുൽകാദർ, സജ്‌ന ത്വയ്യിബ്, വനിതാ വിംഗ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ്‌ സ്വാലിഹ നസറുദ്ദീൻ, സെക്രട്ടറിമാരായ റുക്‌സാന നൗഷാദ്, ഷഹീറ ബഷീർ, ഷെറീന നെജു, ഫസീല കാദർനേതൃത്വം നൽകി. ഷാർജ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ്‌ കെ എസ്, ജില്ല സെക്രട്ടറിമാരായ അബ്ദുൽ ഹമീദ്, ഫവാസ് ചാമക്കാല, വനിതാ വിംഗ് സ്റ്റേറ്റ് രക്ഷാധികാരി സുഹറ അഷ്‌റഫ്‌, കണ്ണൂർ ജില്ലാ സെക്രട്ടറി സമീറ, മണലൂർ മണ്ഡലം ട്രഷറർ റംഷി അഷ്‌റഫ്‌, വനിതാ വിംഗ് വർക്കിംഗ്‌ കമ്മിറ്റി മെംബർ ഫാത്തിമ കുഞ്ഞു മുഹമ്മദ്,  കൊടുങ്ങലൂർ മണ്ഡലം പ്രസിഡന്റ്‌ നുഫൈൽ പുത്തൻചിറ സന്നിഹിതരായിരുന്നു. വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന റഫീക്ക് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago