തട്ടിപ്പിനിരയായി യുക്രൈയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തില്‍ ചേരേണ്ടി വന്ന ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ജോലി തട്ടിപ്പിന് ഇരയായി നിര്‍ബന്ധിതനായി റഷ്യന്‍ സൈന്യത്തില്‍ ചേരേണ്ടിവന്ന ഇന്ത്യന്‍ സ്വദേശി മരിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാന് (30)ആണ് കൊല്ലപ്പെട്ടത്. യുക്രെയ്നുമായുള്ള യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
യുവാവിനെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് എഐഎംഐഎം തലവനും ഹൈദരബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സഹായം കുടുംബം തേടിയിരുന്നു. തുടര്‍ന്ന് എഐഎംഎം മോസ്കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ അസ്ഫാന് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
അസ്ഫാന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനായി അധികാരികള്‍ കുടുംബവുമായി ബന്ധപ്പെടുകയാണെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു. 'ഇന്ത്യന്‍ വംശജനായ മുഹമ്മദ് അസ്ഫാന്റെ ദാരുണമായി മരിച്ചതായി കണ്ടെത്തി. ഞങ്ങള്‍ കുടുംബവുമായും റഷ്യന്‍ അധികൃതരുമായും ബന്ധപ്പെട്ടിരിക്കുന്നു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കും' എംബസി എക്സില്‍ കുറിച്ചു.
യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് റിക്രൂട്ട് എന്നായിരുന്നു അസ്ഫാനെയും മറ്റുള്ളവരെയും തട്ടിപ്പിന് ഇരയാക്കിയ ഏജന്റുമാരാല്‍ തെറ്റിദ്ധരിപ്പിച്ചത്. യുക്രെയിനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്തില്‍ നിന്നുള്ള 23കാരനായ ഇന്ത്യക്കാരന് നേരത്തെ റഷ്യയില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."