HOME
DETAILS

നന്മയറ്റുപോകുന്ന ജനാധിപത്യം

  
backup
March 07 2024 | 00:03 AM

good-democracy-is-dead

ജെ പ്രഭാഷ്

രാമായണത്തിൽ വാൽമീകി മഹർഷി നാരദമുനിയെ മുൻനിർത്തി എക്കാലവും മനുഷ്യ മനസിനെ മഥിക്കുന്നൊരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഗുണവും വീര്യവും ഒത്തുചേർന്നൊരാൾ ലോകത്തുണ്ടോ? നന്മയും അധികാരവും തമ്മിലുള്ള ചേർച്ച/ചേർച്ചയില്ലായ്മയാണ് ഇതിലൂടെ അദ്ദേഹം ചർച്ച ചെയ്യുന്നത്. ഒടുവിൽ, അവ തമ്മിൽ ചേരില്ലെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നു. ചരിത്രം നൽകുന്ന പാഠവും ഇതുതന്നെ. ഒരുവൻ അധികാരത്തിൽ കയറിക്കഴിഞ്ഞാൽ, താമസംവിനാ, സർവാധികാരിയായി മാറുകയും പാമ്പ് പടംപൊഴിക്കുന്നതുപോലെ നന്മയെ സ്വയം ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ തന്നെ അനുഭവം. മറിച്ചാകുന്നത് അപൂർവമായി മാത്രം.


ഇതിനുള്ള ഏക പരിഹാരം ജനാധിപത്യമാണെന്നാണ് കരുതിയിരുന്നത്. ജനങ്ങൾ ഭരണാധിപന്മാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതിനാൽ, അധികാരത്തെ നിയമംകൊണ്ട്(നന്മകൊണ്ട്) നിയന്ത്രിക്കാനാവും എന്നായിരുന്നു പൊതു ധാരണ. നിയമവാഴ്ച എന്ന ആശയംതന്നെ ഇങ്ങനെ രൂപപ്പെട്ടതാണ്. എന്നാൽ അങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല എന്ന് വർത്തമാനകാല ജനാധിപത്യ രാഷ്ട്രങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. നിയമങ്ങളെയും ഭരണഘടനയെയും നിലനിർത്തിക്കൊണ്ടുതന്നെ അവയുടെ ഉള്ള് പൊള്ളയാക്കാമെന്ന് അവ കാണിച്ചുതരുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ രാജ്യം. ഭരണഘടന പോറലൊന്നുമേൽക്കാതെ യഥാസ്ഥാനത്ത് തുടരുന്നു.

പക്ഷേ അതിന്റെ അന്തഃസത്ത ദിനംപ്രതി ചോർന്നും പോകുന്നു, പ്രത്യേകിച്ച് അത് ഉറപ്പാക്കാൻ ശ്രമിക്കുന്ന മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്രവും ഉൾപ്പെടെയുള്ള കാതലായ അവകാശങ്ങൾ.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ഇത്തരത്തിൽപ്പെട്ട മൂന്ന് സംഭവങ്ങൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ ആദ്യത്തേത് രണ്ട് സിംഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ത്രിപുരയിൽനിന്ന് പശ്ചിമബംഗാളിലെ സിലുഗുഡിയിലെത്തിയ അവയുടെ പേരാണ് തർക്കവിഷയം. പെൺസിംഹത്തിന്റെ വിളിപ്പേര് സീതയും ആൺസിംഹത്തിന്റേത് അക്ബറും. സിംഹത്തിന് സീതാദേവിയുടെ പേര് ഇട്ടു എന്നതിനപ്പുറം അത് രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമായി വളർത്താൻ ശ്രമം നടന്നു.

ഒടുവിൽ കോടതി ഇടപെട്ട് പേര് മാറ്റാൻ നിർദേശിക്കുന്നതിൽവരെ കാര്യങ്ങൾ എത്തി. മനുഷ്യനെ ബാധിക്കുന്ന പല കാര്യങ്ങളും അയാളുടെ അഭാവത്തിലാണ് സംഭവിക്കുന്നത് എന്ന് പറയാറുണ്ട്. അതായത്, അയാൾക്കുവേണ്ടി അയാളറിയാതെ മാറ്റാരോ തീരുമാനങ്ങൾ എടുക്കുന്നു. അയാൾ അവയുടെ ഇരയായി മാറുന്നു. ഇതിപ്പോൾ മൃഗങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് സിൽഗുഡിയിലെ സിംഹങ്ങൾ തെളിയിച്ചു. ഒന്നുമറിയാത്ത അവറ്റകൾ മനുഷ്യർ തമ്മിലുള്ള തർക്കത്തിന്റെ കാരണമാവുകയും ഒടുവിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെയിട്ട പേര് വന്നപോലെ പോകുകയും ചെയ്തു.


രണ്ടാമത്തെ വാർത്ത വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ളതാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അത്തരം 668 പ്രസംഗങ്ങൾ നടന്നു എന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ ഹേറ്റ് ലാബിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ വർത്ത നൽകി. ഇതിൽ സിംഹഭാഗവും (എഴുപത്തി അഞ്ചു ശതമാനം) ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണത്രെ നടന്നത്. ഇതിൽ 239 എണ്ണത്തിലും മുസ് ലിംകളെ അക്രമിക്കാൻ നേരിട്ട് ആഹ്വാനമുണ്ടായതായി പത്ര റിപ്പോർട്ടുകൾ തുടർന്ന് പറയുന്നു.


മൂന്നാമത്തേത്, ഇന്ത്യയെ അളവറ്റു സ്നേഹിച്ച ഫ്രഞ്ച് മാധ്യമപ്രവർത്തക വനെസ ഡോഗ് നാക്കിന്റെ അനുഭവമാണ്. രാജ്യത്തെ അപകീർത്തിപ്പെടുത്തുംവിധം ദേശവിരുദ്ധ വാർത്തകൾ എഴുതുന്നുവെന്ന പേരിൽ കേന്ദ്രസർക്കാർ അവർക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്. രാജ്യത്ത് തുടരാനാവശ്യമായ ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ കാർഡ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് അതിലെ ഉള്ളടക്കം. ഇതോടെ ഡോഗ് നാക്ക് ഇന്ത്യ വിടാൻ തീരുമാനിച്ചു. ഇക്കാര്യം ലോകത്തെ അറിയിച്ചുകൊണ്ട് അവർ എഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘ആഗ്രഹമുണ്ടായിട്ടല്ല, 25 വർഷം ജീവിച്ച ഇന്ത്യ വിടാൻ നിർബന്ധിതമാവുകയാണ്. ഇന്ത്യ എന്റെ വീടാണ്, ഡൽഹി എന്റെ പ്രീയപ്പെട്ട നഗരവും’.


മൂന്നും മൂന്ന് വ്യത്യസ്ത സംഭവങ്ങളാണെങ്കിലും അവയെ തമ്മിൽ കോർത്തിണക്കുന്നൊരു നൂലുണ്ട്, പൗരാവകാശ നിഷേധം, പ്രത്യേകിച്ച് മതസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും. ഇതിൽ ആദ്യത്തെ രണ്ട് സംഭവങ്ങളും നമ്മെ ഓർമപ്പെടുത്തുന്നത് ഇന്ത്യാ വിഭജനത്തെക്കുറിച്ചാണ്. ഭൂകമ്പത്തിന് തുടർ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ വിഭജനത്തിനും തുടർവിഭജനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു, പേരിന്റെ പേരിൽ, മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ഇനിയും നമുക്കറിയാത്ത പലതിന്റെയും പേരിൽ. ഇത്തരം കാര്യങ്ങളും അടരടരായെത്തുന്ന നീതിനിഷേധത്തിന്റെ മറ്റ് കഥകളും സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ, സ്വദേശിയായാലും വിദേശിയായാലും, ഭരണകൂടത്തിന് അനഭിമതരാകുന്നു.


ഇവിടെ ആവിഷ്കാര സ്വാതന്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന മൗലാനാ ആസാദ് എടുത്തൊരു തീരുമാനം ഓർമ വരുന്നു. പ്രിഥ്വിരാജ് കപൂറിന്റെ ഗദ്ദാർ(1948) എന്ന നാടകത്തിന് – ഖിലാഫത്ത് പ്രസ്ഥാനം മുതൽ 1947 വരെയുള്ള ദേശീയ രാഷ്ട്രീയത്തെയും വിഭജനാനന്തരമുള്ള ഇന്ത്യൻ മുസ് ലിംകളുടെ പ്രശ്നങ്ങളെയും ചർച്ച ചെയ്യുന്ന നാടകം – മഹാരാഷ്ട്ര സർക്കാർ അവതരണാനുമതി നിഷേധിച്ചതും അതിനെതിരേ അദ്ദേഹം ആസാദിനെ സമീപിക്കുന്നതുമാണ് പശ്ചാത്തലം.

ആസാദ് നാൽപ്പത്തഞ്ച് മിനിറ്റോളം പ്രിഥ്വിരാജിനെ സശ്രദ്ധം കേട്ടിരുന്നു. മീറ്റിങ് കഴിഞ്ഞുടൻ കേന്ദ്ര സാംസ്കാരികവകുപ്പിൽ നിന്ന് പ്രിഥ്വിരാജിന് അറിയിപ്പ് കിട്ടി, ഗദ്ദാർ മാത്രമല്ല അദ്ദേഹം ഭാവിയിൽ എടുത്തേക്കാവുന്ന എല്ലാ നാടകങ്ങൾക്കും അനുവാദം നൽകിയിരിക്കുന്നു! ഒപ്പം ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്ന സാംസ്കാരിക പ്രവർത്തകർക്കും അവരുടെ ട്രൂപ്പിനും യാത്രക്കൂലിയിൽ അൻപത് ശതമാനം ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് റെയിൽവേ മന്ത്രാലയത്തിനയച്ച കത്തിന്റെ പകർപ്പും. അഭിപ്രായ/ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്രയും ഉന്നതമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന രാജ്യത്താണ് ഇന്ന് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും മാധ്യമപ്രവർത്തകർക്കെതിരേ നടപടി എടുത്തുകൊണ്ടിരിക്കുന്നതും!


വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഇത് വെളിവാക്കുന്നു. സംഘ്പരിവാറിന്റെ രാഷ്ട്രീയം അധികാരത്തിന്റേതാണ്. മതവും അതിനുള്ളൊരായുധമാണ്. മതം വിശ്വാസത്തിന്റെ ഭാഗമാകുമ്പോൾ അത് മനുഷ്യരെ യോജിപ്പിക്കുന്നു. പക്ഷേ അത് രാഷ്ട്രീയത്തിന്റെ ഭാഗമായാൽ അത് അവരെ അകറ്റും, തമ്മിലടിപ്പിക്കും. ആർദ്രത ഇല്ലാതാക്കും. ഇത്തരം സാഹചര്യങ്ങളിലാണ് ഹിംസ ഉടലെടുക്കുന്നതും സമൂഹം സംഘർഷഭരിതമാകുന്നതും. വാൽമീകി മഹർഷി ഉന്നയിച്ച ചോദ്യത്തിലേക്ക് മടങ്ങിപ്പോയാൽ, ഗുണവും വീര്യവും നന്മയും അധികാരവും രണ്ടായിത്തന്നെ നിൽക്കും. അതാണ് ഇന്ത്യൻ ജനാധിപത്യത്തെ വികലമാക്കുന്നതും ആശങ്കപ്പെടുത്തുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago