HOME
DETAILS

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതി

  
backup
March 07 2024 | 09:03 AM

high-court-mandates-judicial-probe-into-young-farmers-death-amidst-strike

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ന്യൂഡല്‍ഹി: കര്‍ഷക മരണത്തിനിടെ മരിച്ച ശുഭ്കരണ്‍ സിങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

പല കാരണങ്ങള്‍ കൊണ്ടും കര്‍ഷകന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പഞ്ചാബിനെയോ ഹരിയാനയെയോ ഏല്‍പിക്കാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി. കര്‍ഷകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുമ്പിലെത്തിയ പരാതികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ദില്ലി ചലോ മാര്‍ച്ചിനിടെയാണ് 21 കാരനാ. ശുഭ്കരണ്‍ സിങ് മരിച്ചത്. വീടുവിട്ടിറങ്ങി എട്ടു ദിവസത്തിന് ശേഷമായിരുന്നു മരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago