2025 മാര്‍ച്ച് അഞ്ചിന് ഈ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തിക്കില്ല
2025 മാര്‍ച്ച് അഞ്ചിന് ഈ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തിക്കില്ല
'വിന്‍ഡോസ് സബ് സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്' സപ്പോര്‍ട്ട് നിര്‍ത്തലാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2025 മാര്‍ച്ച് അഞ്ചിന് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തനരഹിതമാവും. വിന്‍ഡോസ് 11 കമ്പ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റമാണിത്.
2022ല്‍ ആന്‍ഡ്രോയിഡ് 11 അപ്‌ഗ്രേഡിനൊപ്പം തന്നെയാണ് പുതിയ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവതരണം. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഇതിലേക്ക് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. 2022 മുതലാണ് വിന്‍ഡോസ് സബ്‌സിസ്റ്റം അപ്‌ഡേറ്റുകള്‍ കൃതൃമായി കമ്പനി പുറത്തിറക്കി തുടങ്ങിയത്. ഇതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
പക്ഷേ വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇനി സെര്‍ച്ച് ചെയ്യാനാകില്ല. 2025 മാര്‍ച്ച് അഞ്ചുവരെയുള്ള കാലയളവില്‍ ആപ്പുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള അത്ര ആപ്പുകളുടെ ശേഖരം ആമസോണ്‍ ആപ്പ് സ്റ്റോറിലില്ല. പരിമിതമായ ആപ്പുകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. വരും വര്‍ഷത്തില്‍ വിന്‍ഡോസ് സബ്‌സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് നിര്‍ത്തലാക്കുന്നതോടെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസില്‍ ഉപയോഗിക്കാനുള്ള ഔദ്യോഗിക മാര്‍ഗം കൂടിയാണ് ഇല്ലാതാകുക. ഇതിനു പകരമായി ബ്ലൂസ്റ്റാക്‌സ് പോലുള്ള തേഡ്പാര്‍ട്ടി ആന്‍ഡ്രോയിഡ് എമുലേറ്ററുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."