ലോക്സഭ തെരെഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഇന്നുചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു.കേരളത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.കണ്ണൂരില്‍ കെ.സുധാകരന് മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം. കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.
കേരളത്തില്‍ വയനാട്, ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.സുധാകരനും മത്സരിക്കാന്‍ തീരുമാനമായാല്‍ ആലപ്പുഴയില്‍ സാമുദായിക പ്രാതിനിധ്യമനുസരിച്ച് ഒരു മുസ്!ലിം സ്ഥാനാര്‍ഥി വരണം. അതേസമയം, കണ്ണൂരില്‍ തന്നെ പരിഗണിക്കരുതെന്ന് ടി.സിദ്ദിഖ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. സുധാകരന് പകരം ടി.സിദ്ദിഖിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."