'ഗസ്സക്കുള്ള സഹായം വിലപേശലിന് ഉപയോഗിക്കരുത്' ഇസ്‌റാഈലിനോട് ബൈഡന്‍
'ഗസ്സക്കുള്ള സഹായം വിലപേശലിന് ഉപയോഗിക്കരുത്' ഇസ്‌റാഈലിനോട് ബൈഡന്‍
വാഷിങ്ടണ്‍: ഗസ്സക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ഇസ്‌റാഈലിനോട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗസ്സയിലേക്ക് സഹായം നല്‍കാന്‍ അനുവദിക്കണം. മാനുഷിക സഹായം എന്നത് രണ്ടാമതായി പരിഗണിക്കേണ്ട ഒന്നോ വിലപേശല്‍ ഉപകരണമോ അല്ല. നിരപരാധികളുടെ ജീവന്റെ സംരക്ഷണവും അവര്‍ക്ക് രക്ഷയൊരുക്കലുമായിരിക്കണം മുന്‍ഗണനയിലുണ്ടാവേണ്ടത്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു.
ഗസ്സക്ക് സഹായം നല്‍കാന്‍ മെഡിറ്റനേറിയന്‍ തീരത്ത് ഒരു താല്‍കാലിക സംവിധാനം സ്ഥാപിക്കാന്‍ യു.എസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ഇതിലൂടെ കൂടുതല്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ഗസ്സക്ക് നല്‍കാനാവുമെന്നും ബൈഡന്‍ പറഞ്ഞു.
ഗസ്സയിലെ സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള പ്രാഥമികമായ കടമ ഇസ്‌റാഈലിനുണ്ട്. ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനായും ബന്ദികളെ വിട്ടയക്കുന്നതിനായും താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ബൈഡന്‍ അവകാശപ്പെട്ടു.
ഇസ്‌റാഈലിന്റെ ഗസ്സ അധിനിവേശത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യു.എന്നില്‍ സുരക്ഷാസമിതിയില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയങ്ങള്‍ വന്നപ്പോഴെല്ലാം അതിനെ വീറ്റോ ചെയ്യുന്ന നിലപാടാണ് യു.എസ് സ്വീകരിച്ചത്. ഇതും ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."