HOME
DETAILS

'കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനല്‍ കുറ്റമല്ല' സുപ്രിം കോടതി

  
backup
March 08 2024 | 09:03 AM

wishing-pakistan-on-its-independence-day

'കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനല്‍ കുറ്റമല്ല' സുപ്രിം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് കരിദിനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പ് സ്റ്റാറ്റസ് വച്ചതില്‍ കോളജ് പ്രൊഫസര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

'ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ വിമര്‍ശിക്കാന്‍ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. ഓരോ വിമര്‍ശനവും ശിക്ഷാനിയമത്തിലെ 153എ(വിവിധ മത സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍) ക്ക് കീഴില്‍ വരുന്ന കുറ്റമായി കണക്കാക്കുകയാണ് എങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. നിയമപരമായി വിയോജിക്കാനുള്ള അവകാശം മൗലികമാണ്. വിയോജിക്കാനുള്ള അവകാശം മാനിക്കപ്പെടണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്.' ജസ്റ്റിസ് അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

അതോടൊപ്പം പാകിസ്താന്‍ അടക്കമുള്ള ഏതു രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യദിനത്തില്‍ ആശംസ അറിയിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു. 'അവരവരുടെ സ്വാതന്ത്ര്യദിനത്തില്‍ ആ രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് ആശംസ അറിയിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. ആഗസ്ത് 14ന് പാകിസ്താന് സ്വാതന്ത്ര്യദിനാംശ നേരുന്നതു കൊണ്ട് ഒരു പ്രശ്‌നവുമില്ല. അത് സൗമനസ്യത്തിന്റെ പ്രകടനമാണ്. ഇത്തരം കേസുകളില്‍ അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കും എന്ന് കരുതേണ്ടതില്ല.' ബഞ്ച് നിരീക്ഷിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം കരിദിനം (ബ്ലാക് ഡേ) ആണെന്ന് വാട്‌സ് ആപ് സ്റ്റാറ്റസ് വെച്ച കശ്മീരി പ്രൊഫസര്‍ ജാവേദ് അഹ്മദ് ഹജമിനെതിരെയുള്ള കേസാണ് കോടതി പരിഗണിച്ചത്. 152 എ വകുപ്പ് പ്രകാരം മഹാരാഷ്ട്ര പൊലിസാണ് ഹജമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കോലാപൂരിലെ സഞ്ജയ് ഘോദാവദ് കോളജ് അധ്യാപകനാണ് ഇദ്ദേഹം. കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫസര്‍ സുപ്രിം കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ സുപ്രിംകോടതി റദ്ദാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago