കെ.ഐ.സി റമദാൻ കാമ്പയിൻ ഉദ്ഘാടന സമ്മേളനം
KIC Ramadan Campaign Inaugural Conference
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം ഇന്നലെ വൈകീട്ട് (വെള്ളി) അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. റമളാൻ: വിശുദ്ധിയുടെ കർമ്മ സാഫല്യം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പൻ ഉത്ഘാടന സമ്മേളനം കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. "വിശുദ്ധ റമദാൻ കർമങ്ങളെ ശുദ്ധീകരിക്കാനും ജീവിതരീതി ചിട്ടപ്പെടുത്താനും ഉപയോഗിക്കണമെന്നും പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ കാലത്ത് കുഴപ്പങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നും" അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. റമദാന്‍ ക്യാമ്പയിനിനോട് അനുബന്ധിച്ചു കെ.ഐ.സി സംഘടിപ്പിക്കുന്ന വിപുലങ്ങളായ ആത്മീയ സദസ്സുകൾ നാം എല്ലാവരും വിനിയോഗിക്കണമെന്നും നന്മയുടെ കൂടെ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് അലി പുതുപ്പറമ്പ് , നാസർ കോഡൂർ, ഹുസ്സൻ കുട്ടി. മറ്റ് കേന്ദ്ര-മേഖല-യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു. കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ സ്വാഗതവും കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."