സ്മാര്‍ട്ടായി മോട്ടോര്‍ വാഹന വകുപ്പ് ഇനി എല്ലാ ഓഫിസുകളും ഇ-ഓഫിസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പുതുവത്സരത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫിസുകളും ഇ-ഓഫിസ് സംവിധാനത്തിലാകും. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസിനൊപ്പം തപാല്‍ ചാര്‍ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും. ഇനി മുതല്‍ ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനു വ്യക്തതയില്ലാത്ത, സംശയകരമായ സാഹചര്യങ്ങളില്‍ മാത്രം നേരിട്ട് ഹാജരായാല്‍ മതി. പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നു ലൈസന്‍സ് പുതുക്കാം. ഇതിനായി അതാത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍നിന്നു ലഭിക്കുന്ന കാഴ്ച, മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഫീസടച്ചാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."