HOME
DETAILS

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് വിജയിക്കാനാവില്ല: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
backup
December 31 2020 | 21:12 PM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 


കണ്ണനല്ലൂര്‍ (കൊല്ലം): ജനാധിപത്യ വിരുദ്ധമായി നിയമനിര്‍മാണം നടത്തുകയും പക്ഷപാതപരമായി നടപ്പാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് വിജയിക്കാനാവില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് കണ്ണനല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വനിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി കണ്ടെത്തുമെന്നതിനാലാണ് അവ നടപ്പാക്കാതെ കേന്ദ്രം കാത്തിരിക്കുന്നത്. കേരളത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിനു വളംവയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി സാമൂഹിക ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്തഫ തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ നഫീസുദ്ദീന്‍ ഹുദവി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എ.കെ മുഹമ്മദ് സിയാദ് കേരളപുരം സ്വാഗതം പറഞ്ഞു.
ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, സി.ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപ്പിനിശ്ശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, ഷാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍, നിസാം കണ്ടത്തില്‍, അയ്യൂബ് ഖാന്‍ ഫൈസി സംസാരിച്ചു.
ചങ്ങനത്തോപ്പ് ശരീഫ്, അഹമ്മദ് ഉഖൈല്‍, ഉമര്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ ഫൈസി, ജവാദ് ബാഖവി, അബ്ദുല്‍ മജീദ് ദാരിമി, ദമീന്‍ മുട്ടയക്കാവ്, അബ്ദുല്ല കുണ്ടറ, നൗഷാദ് അസ്‌ലമി, അബ്ദുറഹ്മാന്‍ മൗലവി പങ്കെടുത്തു. കൊല്ലത്ത് ഓയൂരിലും ഓച്ചിറയിലും മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നല്‍കി.
ഓയൂരില്‍ നടന്ന സ്വീകരണ സമ്മേളനം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. എം. അന്‍സറുദ്ദീനും ഓച്ചിറയില്‍ കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുറുമ്പൊലിലും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട അടൂരില്‍ നല്‍കിയ സ്വീകരണം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago