മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ മോദിയുെട പേരില്ല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെടുത്തിയില്ല.
ഒരു മാസത്തിലേറെയായി നീണ്ടുനില്‍ക്കുന്ന കര്‍ഷക സമരത്തെ അവഗണിക്കുകയും അവരോട് ചര്‍ച്ചയ്ക്കു പോലും തയാറാകാതിരക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരുപോലും പരാമര്‍ശിക്കാതെയായിരുന്നു ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണം.
മുഖ്യമന്ത്രി പ്രമേയം വായിച്ചതിനു പിന്നാലെ സീറ്റില്‍നിന്ന് എഴുന്നേറ്റ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ്, പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നു ചോദിച്ചു. കര്‍ഷകരോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തിനെതിരേയുള്ള വിമര്‍ശനം പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഭേദഗതിയും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ആ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്ന് വിമര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രിയും അതില്‍ ഉള്‍പ്പെടുമെന്ന വാദമുയര്‍ത്തി.
എന്നാല്‍, ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു കെ.സി ജോസഫ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."