HOME
DETAILS

സമരവഴിയില്‍ ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി കര്‍ഷകര്‍ക്ക് പോരാട്ട പുതുവര്‍ഷം

  
backup
January 01 2021 | 04:01 AM

national-at-farmers-protest-a-cold-and-quiet-new-year111

ന്യൂഡല്‍ഹി: തണുത്തുറഞ്ഞ തെരുവീഥികളെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ചു കൊണ്ടല്ല രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇത്തവണയും പുതുവര്‍ഷം പുലര്‍ന്നത്. മഞ്ഞുറഞ്ഞ രാവില്‍ മരവിച്ച കൈകള്‍ വാനിലേക്കുയര്‍ത്തി ആര്‍ത്തു പെയ്ത മുദ്രാവാക്യങ്ങളുടെ പോരാട്ടച്ചൂടിലേക്കാണ് 2021 മിഴിതുറന്നത്. ചുളിവു വീണ് വരണ്ടതു മുതല്‍ പതുപതുഞ്ഞ കുഞ്ഞിളം കൈകള്‍ വരെയുണ്ടായിരുന്നു ആകാശത്തോളമുയര്‍ന്ന മുഷ്ടികളില്‍. സമരവഴിയില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ചു കൊണ്ടാണ് ഡല്‍ഹിയിലെ സമരമുഖത്തെ കര്ഷകര്‍ തങ്ങളുടെ പുതുവര്‍ഷത്തെ വരവേറ്റത്.

2020ഉം ഇങ്ങനെ തന്നെയാണ് രാജ്യത്തേക്ക് കടന്നു വന്നത്. കൊടും തണുപ്പില്‍ വിറക്കുന്ന രാവുകളെ കീറിമുറിക്കുന്ന മുദ്രാവാക്യത്തിന്റെ അലകള്‍ക്കൊപ്പം താളം വെച്ച്. സി.എ.എ എന്‍.ആര്‍.സി സമരം അതിന്‍രെ ഉത്തുംഗതയിലായിരുന്നു അന്ന് ഷഹീന്‍ബാഗില്‍.

'ഇത്തവണ ഞങ്ങള്‍ക്ക് പുതുവത്സരാഘോഷങ്ങള്‍ ഒന്നുമില്ല. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ഇന്ന് രാത്രി ഞങ്ങള്‍ ഇവിടെ മരിച്ചു വീണ 42 പേര്‍ക്ക് ആദരമര്‍പ്പിക്കും'- 58 കാരനായ കശ്മിര്‍ സിങ് എന്ന കര്‍ഷകന്‍ പറയുന്നു. കീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ട് സമരം നടത്തുന്നവര്‍ക്കിടയിലൂടെ നടക്കുകയായിരുന്നു കഴിഞ്ഞ രാത്രി മുഴുവന്‍ അദ്ദേഹവും ചങ്ങാതിമാരും. അദ്ദേഹം മാത3ല്ല ആതെരുവില്‍ മാസത്തിലേറെയായി ഒന്നിച്ചിരിക്കുന്നവരുടെയെല്ലാം അവസ്ഥ ഇതു തന്നെയായിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടത്തിലെ കരുത്തുറ്റ ഒരു ദിനമായി ഈ പുതുവര്‍ഷപ്പുലരിയെ അടയാളപ്പെടുത്തുമെന്ന് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago