'ആരുടെ ഖജാന നിറക്കാനാണ് ഈ നിയമങ്ങള്‍, ഇത് പിന്‍വലിച്ചാല്‍ ആര്‍ക്കാണ് നഷ്ടം'- പുതുവര്‍ഷത്തില്‍ മോദിയോട് മൂന്നു ചോദ്യങ്ങളുമായി മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തയ്യാറാവാത്ത കേന്ദ്രത്തോട് മൂന്നു ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഈ കാര്‍ഷിക നിയമം ഇത്രയേറെ ആവശ്യം എന്നാണ് അവരുടെ ചോദ്യം. അത് പിന്‍വലിക്കുന്നതു കൊണ്ട് ആര്‍ക്കാണ് നഷ്ടമെന്നും മഹുവ ചോദിക്കുന്നു.
'ബഹുമാന്യനായ പ്രധാനമന്ത്രിയോട് മൂന്നു ചോദ്യങ്ങള്‍
1 ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഈ കാര്‍ഷിക നിയമം ആവശ്യം
2ആരുടെ ഖജാനയാണ് ഇതുകൊണ്ട് നിറക്കുക
നിയമം പിന്‍വലിച്ചാല്‍ ആര്‍ക്കാണ് നഷ്ടം.
നിയമങ്ങള്‍ തങ്ങളെ സഹായിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിയമം കൊണ്ടുവരുന്നതിന് മുന്‍പ് കര്‍ഷക യൂണിയനുകളോട് സര്‍ക്കാര്‍ കൂടിയാലോചിച്ചിട്ടുമില്ല. അംബാനിഅദാനി ഭീമന്‍മാര്‍ കാര്‍ഷിക മേഖല കീഴടക്കുകയാണ്' മഹുവ ' മഹുവ ട്വീറ്റ് ചെയ്തു.
3 Qs for Hon’ble PM:
— Mahua Moitra (@MahuaMoitra) December 31, 2020
1. Who actually wants farm laws?
2. Whose coffers will they fill?
3. Who loses if you repeal?
Farmers say laws don’t help them; farmer unions not consulted pre-laws but Ambani-Adani built giant silos & acquired agri businesses https://t.co/2quFydKApT
കര്‍ഷക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."