HOME
DETAILS
MAL
ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ഇറക്കുമതി ചെയ്യാം
backup
January 01 2021 | 05:01 AM
ജനീവ: ഫൈസര്‍- ബയെന്ടെക്ക് കൊവിഡ് വാക്സിന് ലോകാരോഗ്യ സംഘയനയുടെ അംഗീകാരം. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ വാക്സിനുകള്‍ രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചെയ്യാനാവും.
വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ അവലോകനം ചെയ്ത ശേഷമാണു ലോകാരോഗ്യസംഘടനയുടെ നടപടി. ലോകാരോഗ്യസംഘടന അനുമതി നല്കുന്ന ആദ്യ കൊവിഡ് വാക്സിനാണിത്.
ലോകാരോഗ്യസംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങള്‍ക്കു വാക്സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കും. നേരത്തെ ബ്രിട്ടന് ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കൂടുതല്‍ വാക്സിനുകള്‍ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഫലപ്രദമായ വാക്സിനുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് അവയ്ക്കും അംഗീകാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."