HOME
DETAILS

സ്പീക്കര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്‌ പി.ജെ കുര്യന്‍

  
backup
January 01 2021 | 12:01 PM

pj-kuryan-statment

തിരുവനന്തപുരം: ഭരണഘടന പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്നും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോട്് യോജിപ്പില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍പറഞ്ഞു.
കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതിയുടെ മൊഴിയുടെ പേരില്‍ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയല്ല. അതന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് കഴമ്പുണ്ടെങ്കില്‍ മാത്രം വിവരം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് സ്പീക്കര്‍ പദവിയിലിരിക്കുക ബുദ്ധിമുട്ടാകും.


എന്നാല്‍ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ആരേയും ചോദ്യം ചെയ്യാമെന്നത് ശരിയല്ല. കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെമൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ സ്പീക്കര്‍ പദവി രാജിവയ്ക്കണമെന്ന് പറയുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും കുര്യന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago